അഴിമുഖം പ്രതിനിധി
ശബരിമല അയ്യപ്പക്ഷേത്രത്തിലെ ഭണ്ഡാരം കവര്‍ച്ചക്കേസിന്റെ അന്വേഷണം വിജിലന്‍സ് ഏറ്റെടുത്തു. സംഭവം നടന്ന്ഒന്നര വര്‍ഷത്തിനു ശേഷമാണ് കേസ് വിജിലന്‍സിന്റെ കൈകളില്‍ എത്തുന്നത്. അന്വേഷണത്തില്‍ പമ്പ പോലീസ് വീഴ്ച വരുത്തി എന്ന് വിജിലന്‍സ് കണ്ടെത്തി. കേസില്‍ ജീവനക്കാരെ പിടികൂടിയ വിജിലന്‍സ് എസ്ഐയില്‍ നിന്നും സംഘം വിവരങ്ങള്‍ ശേഖരിച്ചു.മുന്‍പ് പോലീസ് പരിശോധിക്കാതിരുന്ന സിസിടിവി ദൃശ്യങ്ങളും പിടിയിലായവരുടെ മൊഴിയും വിജിലന്‍സ് തെളിവായി എടുത്തിട്ടുണ്ട്.
2015 ജനുവരിയിലാണ് ഈ കേസുമായി ബന്ധപ്പെട്ട് ആറു ജീവനക്കാരെ വിജിലന്‍സ് പിടികൂടിയത്.ഇവരില്‍ നിന്നും 10.60ലക്ഷം രൂപയും 111ഗ്രാം സ്വര്‍ണ്ണവും കണ്ടെത്തിയിരുന്നു. അന്വേഷണം ക്രൈം ബ്രാഞ്ചിനു നല്‍കണം എന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഈ കാലയളവില്‍ പലതവണ സര്‍ക്കാരിനെ സമീപിച്ചിരുന്നു. മുന്‍ സര്‍ക്കാര്‍ അത് പരിഗണിക്കുകയുണ്ടായില്ല.
This post was last modified on December 27, 2016 4:19 pm
Leave a Comment