X

സച്ചിന്‍ ബാറ്റിന്റെ വില്‍പനയുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സ്വന്തം ബ്രാന്‍ഡിലുള്ള കായിക ഉപകരണങ്ങളുടെ വില്‍പ്പനയുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍

സ്വന്തം ബ്രാന്‍ഡിലുള്ള കായിക ഉപകരണങ്ങളുടെ വില്‍പ്പനയുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ബാറ്റും ബോളും ഉള്‍പ്പടെയുള്ള കായിക ഉപകരണങ്ങള്‍ സച്ചിന്‍ ബൈ സ്പാര്‍ട്ടന്‍ എന്ന ബ്രാന്‍ഡില്‍ വില്‍പനായരംഭിച്ചു. ഓസ്ട്രേലിയന്‍ കമ്പനിയായ സ്പാര്‍ട്ടനുമായി സഹകരിച്ച് ഇറക്കുന്ന ബ്രാന്‍ഡുമായി മുംബൈയിലും ഡല്‍ഹിയിലും സ്റ്റോറുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഓണ്‍ലൈന്‍ വഴിയാണ് നിലവില്‍ ഉത്പന്നങ്ങള്‍ ലഭിക്കുക.

ഇന്ത്യയിലെ മുഴുവന്‍ നഗരങ്ങളിലും സ്പാര്‍ട്ടന്‍ സ്റ്റോറുകള്‍ തുടങ്ങാനാണ് കമ്പനിയുടെ പദ്ധതി. 2016 ജൂലൈ മുതല്‍ കമ്പനിയുടെ ഓഹരിയുടമയും ഉപദേശക സമിതി അംഗവുമാണ് സച്ചിന്‍. 6000 കോടിയുടെ ഉത്പന്നങ്ങളാണ് സ്പോര്‍ട്ടന്‍ പ്രതിവര്‍ഷം ഇന്ത്യന്‍ കായിക ഉപകരണ വിപണിയില്‍ വില്‍പ്പന നടത്തുന്നത്.

തന്റെ ബ്രാന്‍ഡിലുള്ള ഉത്പന്നങ്ങളെക്കുറിച്ച് സച്ചിന്‍ പറയുന്നത്. ഭാവിയിലെ തലമുറയുടെ കായികക്ഷമത സുരക്ഷിതമാക്കാന്‍ ശ്രമിക്കണം. അതിന് കായികോപകരണങ്ങള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാക്കണം. ഇപ്പോള്‍ ലഭ്യമായ കായികോപകരണങ്ങള്‍ സുരക്ഷയും ഭംഗിയും ഉപയോഗിക്കാനുള്ള സുഖവും സമന്വയിച്ചവയുമാണ്. കൂടാതെ സ്പാര്‍ട്ടനുമായി ഓരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അങ്ങേയറ്റം സന്തോഷവാനാണെന്നു സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.