X

ദളിതന്‍ രാഷ്ട്രപതിയായ ഇന്ത്യയില്‍ എത്ര ദളിത് മാധ്യമപ്രവര്‍ത്തകരുണ്ട്? പി സായിനാഥ് ചോദിക്കുന്നു

ചന്തയില്‍ മീന്‍ വില്‍ക്കുന്നവര്‍ വിളിച്ചുപറയുന്നതിന്റെ സത്യസന്ധത പോലും അര്‍ണാബിനില്ലെന്ന് സായ്‌നാഥ്

ചന്തയില്‍ മീന്‍ വില്‍പ്പനക്കാര്‍ വിളിച്ചു പറയുന്നതിന്റെ സത്യസന്ധത പോലും അര്‍ണാബ് ഗോസ്വാമി ഉള്‍പ്പെടെയുള്ള ചാനല്‍ അവതാരകര്‍ക്കില്ലെന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകനും മാഗ്‌സസെ അവാര്‍ഡ് ജേതാവുമായ പി സായ്‌നാഥ്. അതേസമയം മിക്ക അവതാരകരും ശ്രമിക്കുന്നത് അര്‍ണാബ് ആകാനാണെന്നും അദ്ദേഹം ആരോപിച്ചു. അബുദാബി ശക്തി തിയറ്റേഴ്‌സ് സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് ഇന്ത്യന്‍ മാധ്യമരംഗത്തെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചത്.

ഇന്ത്യന്‍ മാധ്യമരംഗം മേല്‍ജാതിക്കാരുടേത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ദളിതന് ഇന്ത്യന്‍ രാഷ്ട്രപതിയാകാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ എത്ര ദളിത് ജേണലിസ്റ്റുകളുണ്ടെന്നും അദ്ദേഹം ചോദിക്കുന്നു. ഇന്ത്യയിലെ മാധ്യമ സ്ഥാപനങ്ങളില്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ ഓഹരി പങ്കാളികളായതാണ് അവ പ്രതിസന്ധിയിലാകാന്‍ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെ മാധ്യമപ്രവര്‍ത്തകരെ കൂട്ടമായി പിരിച്ചുവിടുന്ന കീഴ്‌വഴക്കം ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

കരാറടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിച്ച് വേതനം കുറയ്ക്കാനാണ് മാധ്യമപ്രവര്‍ത്തകരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത്. എന്നാല്‍ കരാറടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കാന്‍ ആരംഭിച്ചതോടെ പെയ്ഡ് ന്യൂസിന്റെ കാലം ആരംഭിച്ചെന്നും അദ്ദേഹം പറയുന്നു.

This post was last modified on May 22, 2017 7:56 am