X

ലോകത്തെ വെല്ലുവിളിച്ച് ഉത്തരകൊറിയ: വീണ്ടും മിസൈല്‍ പരീക്ഷണം

ഉത്തരകൊറിയയുടെ കിഴക്കന്‍ മേഖലയില്‍ 500 കിലോമീറ്റര്‍ മാറി കടലിലാണ് മിസൈല്‍ പരീക്ഷിച്ചതെന്ന് ദക്ഷിണ കൊറിയ

ലോകരാജ്യങ്ങളെ വെല്ലുവിളിച്ച് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് പരീക്ഷണം നടന്നതെന്ന് ദക്ഷിണ കൊറിയ ആരോപിക്കുന്നു. അതേസമയം അജ്ഞാതമായ പരീക്ഷണമെന്നാണ് ദക്ഷിണ കൊറിയ തന്നെ ഇതിനെ വിളിക്കുന്നത്.

പുച്യങ്ങില്‍ നിന്നാണ് പുതിയ മധ്യദൂര ബാലിസ്റ്റിക് പരീക്ഷിച്ചത്. ഉത്തരകൊറിയയുടെ കിഴക്കന്‍ മേഖലയില്‍ 500 കിലോമീറ്റര്‍ മാറി കടലിലാണ് മിസൈല്‍ പരീക്ഷിച്ചതെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം പറഞ്ഞു. യുഎസുമായി ചേര്‍ന്ന് ദക്ഷിണകൊറിയന്‍ സൈന്യം സാഹചര്യങ്ങള്‍ വിലയിരുത്തുകയാണ്. മിസൈല്‍ പരീക്ഷണത്തെക്കുറിച്ച് മുന്‍കൂട്ടി വിവരം ലഭിച്ചതായാണ് അമേരിക്ക അവകാശപ്പെടുന്നത്. അതേസമയം ഭൂഖണ്ഡാതര മിസൈലല്ല പരീക്ഷിച്ചതെന്നാണ് അവരുടെ അനുമാനം. ഹൃസ്വദൂര പരിധിയിലുള്ള മിസൈലണ് വിക്ഷേപിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്യുന്നു.

യുഎസിനെ പരിധിയിലാക്കുന്ന മിസൈല്‍ വിജയിച്ചതായി ഉത്തരകൊറിയ ഒരാഴ്ച മുമ്പ് അവകാശപ്പെട്ടിരുന്നു. വലിയ പ്രഹര ശേഷിയുള്ള ആണവമിസൈലാണ് തങ്ങളുടെ പക്കലുള്ളതെന്നും അവര്‍ അവകാശപ്പെട്ടിരുന്നു. അതേസമയം ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന വാനാക്രൈ ആക്രമണത്തിന് പിന്നിലും ഉത്തരകൊറിയയാണെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നുണ്ട്. വാനാക്രൈ ആക്രമണത്തിന് പിന്നിലും ഉത്തരകൊറിയയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. വാനാക്രൈയില്‍ ഉപയോഗിച്ചിരിക്കുന്ന പ്രോഗ്രാമിംഗ് കോഡുകള്‍ക്ക് ഉത്തരകൊറിയയിലെ ലസാറസ് എന്ന ഹാക്കിംഗ് സംഘം ഉപയോഗിച്ച കോഡുമായി സാമ്യമുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

This post was last modified on May 21, 2017 6:40 pm