X

വിശാല ഹൃദയമുള്ള സല്‍മാന്‍ ഖാനും സഞ്ജയ് ദത്തും

സല്‍മാന്‍ ഖാനും സഞ്ജയ് ദത്തും വ്യത്യസ്തമായ കേസുകളിലാണ് കുറ്റാരോപണ വിധേയര്‍ ആയതെങ്കിലും ഇരുവരുടേയും വിചാരണയില്‍ സമാനതകള്‍ കാണാം. 1993-ലെ മുംബയിലെ സ്‌ഫോടന പരമ്പരകളുമായി ബന്ധപ്പെട്ട് സഞ്ജയ് ദത്ത് 20 വര്‍ഷത്തെ വിചാരണയ്ക്കുശേഷമാണ് അഴിക്കുള്ളിലായത്. അദ്ദേഹത്തിന്റെ സുഹൃത്തും സഹതാരവുമായ സല്‍മാന്‍ 13 വര്‍ഷത്തെ വിചാരണയ്ക്കുശേഷം ശിക്ഷിക്കപ്പെട്ടുവെങ്കിലും ജയിലില്‍ ശിക്ഷയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇരുവരും ഒരുമിച്ച് അവസാനമായി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത് ബിഗ് ബോസ് ഷോയിലാണ്. രണ്ടു കേസുകളും മാധ്യമങ്ങളും സിനിമാ വ്യവസായവും നിയമ വിദഗ്ദ്ധരും ഒരേ ഉത്സാഹത്തോടെ ചര്‍ച്ച ചെയ്തു. പാവങ്ങളേയും അനാഥരേയും സഹായിക്കാന്‍ മനസു കാണിക്കുന്ന എടുത്തുചാട്ടക്കാരനായ ചെറുക്കന്‍ എന്ന പ്രതിച്ഛായ ഇരുവര്‍ക്കും ഉണ്ട്.

http://www.ndtv.com/opinion/salman-and-sanju-excused-too-long-for-golden-hearts-761755?pfrom=home-cheatsheet

This post was last modified on May 12, 2015 4:21 pm