സമാജ്‌വാദി പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഇന്നലെ പറഞ്ഞ പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ് ഇന്ന് രാവിലെ മകനും യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി. ലക്‌നൗവില്‍ വച്ചായിരുന്നു കൂടിയാലോചന. ഇതോടെ പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട പോരിന്റെ മഞ്ഞുരുകുകയാണെന്നാണ് കരുതപ്പെടുന്നത്. ഇരുനേതാക്കളും ചേര്‍ന്ന് പാര്‍ട്ടി ഒറ്റക്കെട്ടായി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഇന്നുതന്നെ പ്രഖ്യാപിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
ഇന്നലെ വൈകുന്നേരം മാധ്യമങ്ങളെ കണ്ട മുലായം സിംഗ് സംസ്ഥാനത്തിന്റെ നന്മയ്ക്കായി സമാജ്‌വാദി പാര്‍ട്ടി ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് വ്യക്തമാക്കിയിരുന്നു. പിളര്‍പ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് തന്നെ പ്രസക്തിയില്ലെന്നും അഖിലേഷായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്നുമാണ് മുലായം പറഞ്ഞത്. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിൡ അവകാശവാദം ഉന്നയിച്ച് നേരത്തെ രണ്ട് നേതാക്കളും പ്രത്യേകം പ്രത്യേകമായി തെരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടിരുന്നു.
ഫെബ്രുവരി 11നാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് ആരംഭിക്കുക. ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം മാര്‍ച്ച് എട്ടിന് അറിയാം. കടുത്ത മത്സരമായിരിക്കുമെന്ന് ഉറപ്പായ യുപി തെരഞ്ഞെടുപ്പില്‍ അധികാരത്തുടര്‍ച്ചയുണ്ടാകുമെന്നാണ് സമാജ്‌വാദി പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.
This post was last modified on January 10, 2017 12:51 pm
Leave a Comment