X

ഒരു സമൂഹം അവരുടെ ജീവിതം വീണ്ടെടുക്കുന്നു

കാഠ്മണ്ഡുവിന് 17 കിലോമീറ്റര്‍ വടക്കുകിഴക്കായുള്ള സന്ഖു ഏപ്രില്‍ 25ലെ ഭൂചലനത്തിലും മേയ് 12ലെ തുടര്‍ ചലനത്തിലും രൂക്ഷമായ നാശനഷ്ടങ്ങള്‍ നേരിട്ടു. 300 പേരുടെ ജീവന്‍ പൊലിയുകയും ചരിത്രപ്രാധാന്യമുള്ള ഈ പട്ടണത്തിലെ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. നേപ്പാളിലെ ഗ്രാമങ്ങളും ചെറുപട്ടണങ്ങള്‍ക്കുമുണ്ടായ നാശനഷ്ടങ്ങളുടെ ചിത്രീകരണമെന്നോണം സന്ഖു മാധ്യമങ്ങളില്‍ ഇടം പിടിച്ചു. നാലുമാസത്തോളം തുടര്‍ച്ചയായി ആ ഉള്‍നാടന്‍ ഗ്രാമം സന്ദര്‍ശിച്ച പുഷ്കല അരിപാക  മറ്റൊരു ഭൂചലനത്തിന്റെ ഭീതിക്കു നടുവില്‍ നിന്നുകൊണ്ട് സ്വന്തം ജീവിതം വീണ്ടും കെട്ടിപ്പടുക്കാനുള്ള ഒരു സമൂഹത്തിന്‍റെ ശ്രമം കണ്ടെത്തുകയാണ് ചിത്രങ്ങളിലൂടെ.

 

പട്ടണത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടങ്ങളിലൊന്നില്‍ നിന്നുള്ള കാഴ്ച. ഭൂരിഭാഗം അവശിഷ്ടങ്ങളും നീക്കംചെയ്തുകഴിഞ്ഞു. ഗോതമ്പും ചോളവും കൃഷിചെയ്യുന്ന പച്ചപ്പ്‌ നിറഞ്ഞ പാടങ്ങളാണ് ഇടതുവശത്തു കാണുന്നത്.

അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന സ്ഥലവാസികള്‍. നേപ്പാളിലെ മറ്റു ടൌണുകളിലെപ്പോലെ സന്ഖുവിലും ഇതൊരു സ്ഥിരം കാഴ്ചയാണ്.

ഇഷ്ടികവയ്ക്കലും പുനര്‍നിര്‍മ്മാണവും കര്‍ഷകരുടെ ജോലിയായി തീര്‍ന്നിരിക്കുകയാണിപ്പോള്‍, ഭൂചലനത്തിനു മുന്‍പായിരുന്നെങ്കില്‍ അവര്‍ ഇപ്പോള്‍ പാടങ്ങളില്‍ അധ്വാനിക്കേണ്ടവരായിരുന്നു.

കുഴച്ച ചെളിയും അശ്രാന്തപരിശ്രമവും ഭവനങ്ങളെ ബലവത്താക്കുന്നു. സര്‍ക്കാര്‍ നല്‍കിയ 15000 രൂപയുടെ നഷ്ടപരിഹാരം ആവശ്യമായ തുകയുടെ അടുത്തുപോലും വരുന്നില്ല എന്നാണ് പ്രദേശവാസികളുടെ അഭിപ്രായം.

 
തന്റെ വീട് തകര്‍ന്നു നിലംപതിച്ചപ്പോള്‍ അതിനിടയില്‍പ്പെട്ട പഞ്ചകുമാരി ശ്രേഷ്ഠ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അതിനു ശേഷം അവര്‍ക്ക് സ്വസ്ഥമായി ഉറങ്ങാന്‍ സാധിച്ചിട്ടില്ല. ഉണര്‍ന്നിരിക്കുമ്പോള്‍ ഭവനം പുനര്‍നിര്‍മ്മാണം ചെയ്യുന്നതിനുള്ള തുകയെക്കുറിച്ച് ആലോചിച്ചാണ് അവര്‍ വിഷമിക്കുന്നത്.

ഭൂചലനത്തില്‍ തന്‍റെ ഭാര്യമരിച്ചുവെന്നാണ് ലക്ഷ്മണ്‍ ശ്രേഷ്ഠ കരുതിയിരുന്നത്. ആറു ദിവസങ്ങള്‍ക്കു ശേഷം അവര്‍ ജീവനോടെയുണ്ടെന്ന് അയാള്‍ കണ്ടെത്തി. ഇപ്പോള്‍ ഓരോ ചലനമുണ്ടാവുമ്പോഴും അയാള്‍ അസ്വസ്ഥനാവുന്നു.

ഇരുട്ടു നിറഞ്ഞ ഒരു തുരങ്കത്തിലൂടെ കടന്നുപോയി കഴിഞ്ഞ ജീവിതത്തിന്‍റെ വെളിച്ചം ഇനിയൊരിക്കല്‍ കൂടി കണ്ടെത്താനുള്ള. സന്ഘുവിന്‍റെ യാത്രയുടെ പ്രതീകങ്ങളാണ് ഈ ഇടിഞ്ഞു തകര്‍ന്ന വീടും അവശിഷ്ടങ്ങളും.

കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ക്കും ചിത്രങ്ങള്‍ക്കും ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
http://www.aftershocknepal.com/

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

  

This post was last modified on October 28, 2015 10:01 am