അഴിമുഖം പ്രതിനിധി
വാട്‌സ് അപ്പിലൂടെ തന്റെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതാക്കളാണെന്ന് സരിത എസ് നായര്‍. ഇവരിലേക്ക് അന്വേഷണം നീണ്ടപ്പോള്‍ കേസ് അന്വേഷണം നിലച്ചുവെന്നും കമ്മീഷനില്‍ സരിത മൊഴി നല്‍കി. ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിരുന്നതാണ്. ഈ അന്വേഷണമാണ് ആലപ്പുഴയിലെ നേതാക്കാള്‍ ഇടപെട്ട് അട്ടിമറിച്ചത്.
അതേസമയം ബിജുരാധാകൃഷ്ണന് സരിതയെ രഹസ്യ വസ്താരം നടത്താന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. ബിജു ക്രോസ് വിസ്താരം നടത്തുമ്പോള്‍ മാധ്യമങ്ങളെ ഒഴിവാക്കണമെന്ന് സരിത കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. സരിതയേയും ബിജുവിനേയും കൂടാതെ കമ്മീഷന്‍ ചെയര്‍മാനും ഉദ്യോഗസ്ഥരും രഹസ്യ വിസ്താരത്തില്‍ പങ്കെടുക്കും. തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിനാണ് ബിജു ശ്രമിക്കുന്നത് എന്ന് സരിത കമ്മീഷന് മുന്നില്‍ ബോധിപ്പിച്ചിരുന്നു. ഇരുവരും തമ്മില്‍ നല്ല ബന്ധത്തിലല്ലെന്നും സരിത വ്യക്തമാക്കി.
സിപിഐഎം പണം വാഗ്ദാനം ചെയ്തുവെന്ന ആരോപണം സരിത വീണ്ടും ഉന്നയിച്ചു. ജയരാജന്‍ പറഞ്ഞിട്ടെന്ന് പറഞ്ഞ് ഒരാള്‍ കാണാന്‍ വന്നിരുന്നു. സര്‍ക്കാരിന് എതിരെ നീങ്ങാന്‍ പത്ത് കോടി രൂപ സിപിഐഎം വാഗ്ദാനം ചെയ്തിരുന്നു.
This post was last modified on December 27, 2016 3:39 pm
Leave a Comment