റിയാദിലെ രാജ കൊട്ടാരത്തിന് സമീപത്ത് വെച്ചു ശനിയാഴ്ച ഒരു ടോയ് ഡ്രോണ്‍ സൌദി അറേബ്യയുടെ സുരക്ഷാ സേന വെടിവെച്ചിട്ടു. ഒരു അട്ടിമറി സാധ്യത എന്ന ഭീതി പരത്തിക്കൊണ്ട് വലിയ തോതില്‍ വെടിവെപ്പ് സ്ഥലത്തു നടന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യന്‍ സമയം രാത്രി 10.20നു ഖുസമ മേഖലയിലാണ് ടോയ് ഡ്രോണ്‍ കണ്ടെത്തിയതെന്ന് റിയാദ് പോലീസിന്റെ ഔദ്യോഗിക വക്താവ് പറഞ്ഞു. അന്വേഷണം നടക്കുകയാണ്.
സംഭവം നടക്കുമ്പോള്‍ കൊട്ടാരത്തില്‍ സല്മാന് രാജാവ് ഉണ്ടായിരുന്നില്ലെന്ന് സൌദി ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. വിനോദ ഉദ്ദേശത്തോടെ ഡ്രോണുകള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുമെന്നും ഉദ്യോഗസ്ഥന് പറഞ്ഞു.
വെടിവെപ്പ് 30 സെക്കന്‍ഡുകള്‍ നീണ്ടുനിന്നതായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോകള്‍ സൂചിപ്പിക്കുന്നു.