X

സമാന്തര പ്രപഞ്ചത്തില്‍ അന്യഗ്രഹജീവികള്‍ ഉണ്ടെന്ന് ശാസ്ത്രജ്ഞര്‍; അടുത്തുതന്നെ കാണാനായേക്കാം

ദുഹാം സര്‍വകലാശാല പുറത്തിറക്കിയ രണ്ട് ഗവേഷണ പ്രബന്ധങ്ങളിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്

സമാന്തര പ്രപഞ്ചവും അന്യഗ്രഹജീവികളും ഉള്ളതായി അവകാശപ്പെട്ട് ശാസ്ത്രജ്ഞര്‍. അടുത്തിടെ യുകെയിലെ ദുഹാം സര്‍വകലാശാല പുറത്തിറക്കിയ രണ്ട് ഗവേഷണ പ്രബന്ധങ്ങളിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഗുരുത്വാകര്‍ണ ബലത്തിന് വിരുദ്ധമായ തമോ ഊര്‍ജ്ജത്തിന്റെ പ്രവര്‍ത്തനം മുലം ഇത്തരം സമാന്തര പ്രപഞ്ചങ്ങള്‍ അകന്നുപോയിട്ടുണ്ടെങ്കിലും അത്തരം ഗ്രഹങ്ങളില്‍ ജീവന്‍ നിലനില്‍ക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടെന്നും ഗവേഷകര്‍ പറയുന്നു.

തമോ ഊര്‍ജ്ജം ഭൂമി നിലനില്‍ക്കുന്ന പ്രപഞ്ചത്തിന്റേതിന് നൂറിരട്ടി അധികമാണെങ്കില്‍ പോലും ഗാലക്‌സികള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായുണ്ടായേക്കാവുന്ന സമാന്തര ലോകത്തിന് ജീവനെ ഉള്‍ക്കൊള്ളാന്‍ കഴിയും വിധത്തില്‍ പരിണമിക്കാനാവുമെന്നും ഗവേഷകര്‍ പറയുന്നു. ഇവയെ ഭാവിയില്‍ മനുഷ്യന്‍ കണ്ടെത്താന്‍ സാധ്യയുണ്ടെന്നും റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രബന്ധങ്ങള്‍ വെളിപ്പെടുത്തുന്നു.

എന്നാല്‍ ഇതിന് വിശ്വസനീയമായ തെളിവുകള്‍ ഇതുവരെ ലഭ്യമായിട്ടില്ലെന്നും ഇംഗണ്ട്, ആസ്‌ത്രേലിയ, നെതര്‍ലാന്റ്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രസംഘം ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രപഞ്ച പരിണാമം, ഗ്രഹങ്ങളുടെ സംയോജനം, പരിസ്ഥിതി എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു ഗവേഷണം.

കൂടുതല്‍ വായിക്കാം: ലൈവ് സയന്‍സ്

This post was last modified on May 17, 2018 12:50 pm