X

കര്‍ണാടക എംഎല്‍എമാരെ വില്‍ക്കാന്‍ സഹായിക്കാമോ? വില 100 കോടി: ട്വിറ്റര്‍ ഉപയോക്താവ് ഫ്‌ളിപ് കാര്‍ട്ടിനോട്

ഫിയര്‍ലെസ് എന്ന പേരിലുള്ള ട്വിറ്റര്‍ ഉപയോക്താവാണ് ഫ്‌ളിപ്കാര്‍ട്ടിനോട് സഹായം തേടിയത്. ഹായ്, ചില ഷോപ്പിങ് പ്രശ്‌നങ്ങളില്‍ എന്നെ സഹായിക്കാന്‍ കഴിയുമോ? എന്നാണ് FEARLESS @rejitweets ട്വീറ്റ് ചെയ്തത്.

കര്‍ണാടകയിലെ ഭൂരിപക്ഷം തെളിയിക്കുന്നതിനായി ജെഡിഎസ് എംഎല്‍എമാര്‍ക്ക് ബിജെപി 100 കോടി രൂപ വിലയിട്ടിരിക്കുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ രസികന്‍ ട്രോളുകള്‍ അരങ്ങ് തകര്‍ക്കുകയാണ്. ഇതിനിടെ എംഎല്‍എമാരുടെ കച്ചവടം ഇ-കൊമേഴ്‌സ് കമ്പനിയായ ഫിപ്ല്കാര്‍ട്ടിന് മുന്നിലുമെത്തി. ഫിയര്‍ലെസ് എന്ന പേരിലുള്ള ട്വിറ്റര്‍ ഉപയോക്താവാണ് ഫ്‌ളിപ് കാര്‍ട്ടിനോട് സഹായം തേടിയത്. ഹായ്, ചില ഷോപ്പിങ് പ്രശ്‌നങ്ങളില്‍ എന്നെ സഹായിക്കാന്‍ കഴിയുമോ? എന്നാണ് FEARLESS @rejitweets ട്വീറ്റ് ചെയ്തത്. ഉടന്‍ തന്നെ ഫ്‌ളിപ്കാര്‍ട്ട് സപ്പോര്‍ട്ടില്‍ നിന്ന് മറുപടി വന്നു, എന്താണ് നിങ്ങളുടെ പ്രശ്‌നമെന്ന് കൃത്യമായി പറഞ്ഞാല്‍ സഹായിക്കാം എന്ന്. ഇതിനുള്ള മറുപടി ട്വീറ്റ് ഇങ്ങനെ ആയിരുന്നു, ചിലര്‍ കര്‍ണാടകയിലെ എംഎല്‍എമാരെ സ്വന്തമാക്കാന്‍ / വാങ്ങാന്‍ ശ്രമിക്കുന്നു. നിങ്ങള്‍ അവരെ സഹായിക്കുമോ?

This post was last modified on May 17, 2018 12:53 pm