X

എയര്‍ടെലിന്റെ മണ്‍സൂണ്‍ സര്‍പ്രൈസ്: ഉപഭോക്താക്കള്‍ക്കായി 30 ജിബി അധിക ഡാറ്റ!

മൂന്നുമാസത്തേക്ക് മുപ്പതു ജിബി ഡാറ്റയാണ് എയര്‍ടെല്‍ ഈ ഓഫറില്‍ നല്‍കുന്നത്

ഉപഭോക്താക്കള്‍ക്കായി എയര്‍ടെല്ലിന്റെ മണ്‍സൂണ്‍ സര്‍പ്രൈസ്! ഈ മണ്‍സൂണ്‍ കാലത്ത് കൂടുതല്‍ ഡാറ്റ നല്‍കിയാണ് എയര്‍ടെല്‍ ആളുകളെ കയ്യിലെടുക്കുന്നത്. നിലവില്‍ ഉള്ള ‘ഹോളിഡേ സര്‍പ്രൈസ് ഓഫര്‍ മൂന്നുമാസത്തേയ്ക്ക് കൂടി നീട്ടിയാണ് എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് സര്‍പ്രൈസ് ഒരുക്കുന്നത്.

റിലയന്‍സ് ജിയോ ഓഫറുകള്‍ തുടരുമ്പോള്‍ കൂടെ പിടിച്ചു നില്‍ക്കാന്‍ മറ്റു ടെലിഫോണ്‍ പ്രൊവൈഡര്‍മാരും ഒരുപാട് ഓഫറുകളുമായി എത്തിയിരുന്നു. എയര്‍ടെലിന്റെ ഈ ഓഫര്‍ ഇപ്പോള്‍ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ. പുതിയ ഉപഭോക്താക്കള്‍ക്ക് മൈ എയര്‍ടെല്‍ ആപ്പിലൂടെ ഈ ഓഫര്‍ നേടാം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ കയറിയാല്‍ മൈ എയര്‍ടെല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം.

മൂന്നുമാസത്തേക്ക് മുപ്പതു ജിബി ഡാറ്റയാണ് എയര്‍ടെല്‍ ഈ ഓഫറില്‍ നല്‍കുന്നത്. മാസം പത്തു ജിബി എന്ന തോതിലാണ് ഇത്.ജിയോ തങ്ങളുടെ ധന്‍ ധനാ ധന്‍ ഓഫര്‍ കഴിഞ്ഞ ഏപ്രിലില്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ എയര്‍ടെലും ഈ ഓഫര്‍ കൊണ്ടുവന്നിരുന്നു. ജൂലൈ വരെയാണ് ആദ്യം നല്‍കിയ കാലാവധിയെങ്കിലും വീണ്ടും മൂന്നുമാസത്തേയ്ക്ക് കൂടി നീട്ടുകയായിരുന്നു.

ജിയോയുടെ ധന്‍ ധനാ ധന്‍ ഓഫറില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് 84 ജിബി ഡാറ്റയാണ്. 84 ദിവസമാണ് കാലാവധി. 509 രൂപയ്ക്ക് റീചാര്‍ജ് ചെയ്തവര്‍ക്ക് 84 ദിവസത്തേയ്ക്ക് 168 ജി ബി ഡാറ്റയും കിട്ടും. റിലയന്‍സ് ജിയോ വന്നതോടുകൂടി മൊബൈല്‍ ലോകത്ത് വമ്പന്‍ മാറ്റങ്ങളായിരുന്നു ദൃശ്യമായിരുന്നത്. എല്ലാ പ്രൊവൈഡര്‍മാരെയും അത് ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബാധിക്കുകയുണ്ടായി. ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകള്‍ നല്‍കാന്‍ മറ്റു മൊബൈല്‍ കമ്പനികള്‍ ഇതോടെ നിര്‍ബന്ധിതരായി.

ഇന്ത്യന്‍ ടെലികോം ലോകത്ത് താരിഫ് യുദ്ധം മുറുകുകയാണ്. സ്വകാര്യ മേഖലയിലെ മൊബൈല്‍ കമ്പനികള്‍ക്ക് അത്ര നല്ല കാലമല്ല വരാന്‍ പോകുന്നത് എന്നാണു സൂചന.

ലിഷ അന്ന

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക

More Posts

Follow Author:

This post was last modified on June 27, 2017 1:04 pm