X

ആധാർ അംഗീകൃത ഫിംഗർപ്രിൻറ് സെൻസറുമായി ഐ-ബാൾ ടാബ്-ലെറ്റ്

ആൻഡ്രോയിഡ് നൗഗട്ട് 7.0  അധിഷ്ഠിതമായാണ് ഐ-ബാൾ ഇംപ്രിൻറ് 4ജി പ്രവർത്തിക്കുന്നത്.

പ്രമുഖ ഇലക്ട്രോണിക് നിർമാതാക്കളായ ഐ-ബാൾ തങ്ങളുടെ ടാബ്-ലെറ്റ് ശ്രേണി വർദ്ധിപ്പിക്കുന്നതിന്റെ പണിപ്പുരയിലാണ്. ഇതിന്റെ ഭാഗമായിത്തന്നെ സ്ലൈഡ് ഇംപ്രിൻറ് 4ജി എന്ന പുതിയ മോഡൽ ടാബിനെയും അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ ആധികാരികത വേണം എന്നത് നിർബന്ധമുള്ളതു കൊണ്ടുതന്നെ ആധാർ അംഗീകൃത ബയോമെട്രിക് ഓതൻറിക്കേഷൻ സംവിധാനമാണ് മോഡലിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കൂടാതെ 22 ഭാഷകൾ ഐറിസ് സ്കാനർ എന്നിവയും ഇംപ്രിൻറ് 4ജിയിലുണ്ട്. കറുപ്പ് നിറത്തിൽ മാത്രമേ ടാബ് ലഭിക്കൂ.

സവിശേഷതകൾ

ആൻഡ്രോയിഡ് നൗഗട്ട് 7.0  അധിഷ്ഠിതമായാണ് ഐ-ബാൾ ഇംപ്രിൻറ് 4ജി പ്രവർത്തിക്കുന്നത്. 7 ഇഞ്ച് എച്ച്.ഡി ഐ.പിഎസ് ഡിസ്പ്ലേ 600×1024 പിക്സൽ റെസലൂഷൻ വാഗ്ദാനം നൽകുന്നു. മൾട്ടി ടച്ച് സംവിധാനവുമുണ്ട്. 1.3 ജിഗാഹെർട്സ് ക്വാഡ് കോർ പ്രോസസ്സറും 1 ജി.ബി റാമും ടാബിന് കരുത്തേകും (2 ജി.ബി റാമുള്ള മോഡലും ലഭ്യമാണ്). എൽ.ഇ.ഡി ഫ്ലാഷുള്ള കൂടി 5 മെഗാപിക്സൽ പിൻ കാമറയും ഫ്ലാഷോടുകൂടിയ 5 മെഗാപിക്സൽ മുൻ കാമറയും ടാബിലുണ്ട്.

8 ജി.ബി യാണ് ഇൻറേണൽ മെമ്മറി കരുത്ത്. എക്സ്റ്റേണൽ കാർഡ് ഉപയോഗിച്ച് 32 ജി.ബി വരെ ഉയർത്താനാകും. 5000 മില്ലി ആംപെയറാണ് ബാറ്ററി കരുത്ത്. കണക്ടീവിറ്റി സംവിധാനങ്ങളായ 4ജി വോൾട്ട്, ബ്ലൂടൂത്ത് 4.1, വൈഫൈ, ജി.പി.എസ്, മൈക്രോ യു.എസ്.ബി, മൈക്രോ എച്ച്.ഡി.എം.ഐയും ആക്സിലോമീറ്റർ, ആംബിയൻറ് ലൈറ്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ, മാഗ്നെറ്റക് സെൻസർ തുടങ്ങിയ സെൻസറിംഗ് സംവിധാനവും ടാബിലുണ്ട്.
വില – 18,999/-
ഇൻറഗ്രേറ്റഡ് സ്കാനർ ഇല്ലാത്തവ – 11,999/-

 

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts