X

ബിബിസി അവതാരകന്റെ ഹിന്ദി വാര്‍ത്ത വായന ; ‘കൃത്രിമബുദ്ധി സാങ്കേതിക വിദ്യ’ വ്യാജ വീഡിയോകള്‍ക്ക് വഴിയൊരുക്കുമോ?

വാര്‍ത്ത വായിക്കുന്ന ആളുടെ യഥാര്‍ഥ മുഖം മാറ്റി ആവശ്യാനുസരണം ഏത് ഭാഷയിലുള്ള ഉച്ചാരണ രീതിയിലേക്ക് മറ്റാന്‍ സാധിക്കുന്ന സോഫ്റ്റ്‌വെയറാണിത്.

ബിബിസിയുടെ വാര്‍ത്ത അവതാരകന്‍ മാത്യു അമ്രോലിവാല ഇംഗ്ലീഷ് ഭാഷ മാത്രമെ കൈക്കാര്യം ചെയ്യാറുള്ളൂ. എന്നാല്‍ പെട്ടെന്ന് മാത്യു സ്പാനീഷ്, മാന്‍ഡരീന്‍, ഹിന്ദി ഭാഷകളില്‍ വാര്‍ത്തകള്‍ വായിക്കുന്നത് കണ്ട് സഹപ്രവര്‍ത്തര്‍ അമ്പരന്ന് പോയി. നിമിഷങ്ങള്‍ക്കൊണ്ട് മാത്യു ഈ ഭാഷകള്‍ എങ്ങനെ പഠിച്ചുവെന്ന് അതിശയിച്ച, അവര്‍ക്ക് പിന്നെയാണ് സംഭവം മനസ്സിലായത്. കൃത്രിമബുദ്ധി (artificial intelligence) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഒരു സോഫ്റ്റ്‌വെയറാണ് ഇതിന് പിന്നില്‍.

വാര്‍ത്ത വായിക്കുന്ന ആളുടെ യഥാര്‍ഥ മുഖം മാറ്റി ആവശ്യാനുസരണം ഏത് ഭാഷയിലുള്ള ഉച്ചാരണ രീതിയിലേക്ക് മറ്റാന്‍ സാധിക്കുന്ന സോഫ്റ്റ്‌വെയറാണിത്. ലണ്ടന്‍ കേന്ദ്രീകരിച്ചുള്ള സ്റ്റാര്‍ട്ട്അപ്പ് സിന്തേസ്യ (Synthesia)യാണ് സോഫ്റ്റ്‌വെയറിന് പിന്നില്‍. ബിബിസി തന്നെയാണ് മാത്യു വ്യത്യസ്ത ഭാഷകളില്‍ നടത്തുന്ന വാര്‍ത്ത അവതരണത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

വ്യാജ വാര്‍ത്തകള്‍ തടയാനായി കൃത്രിമബുദ്ധി സാങ്കേതിക വിദ്യയില്‍ കൂടുതല്‍ ഗവേഷണം നടക്കുന്നുണ്ട്. എന്നാല്‍ വാര്‍ത്ത വീഡിയോകളില്‍ തന്നെ മാറ്റം വരുത്താന്‍ സാധിക്കുന്ന ഇത്തരം സോഫ്റ്റ്‌വെയറുകള്‍ കൂടുതല്‍ തലവേദന സൃഷ്ടിക്കുമോ എന്ന ഭയത്തിലാണ് സാങ്കേതിക രംഗത്ത് ഗവേഷകര്‍.

ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ കഴിഞ്ഞദിവസം പുതിയൊരു വാര്‍ത്താ അവതാരകനെ പരിചയപ്പെടുത്തിയിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ച് വാര്‍ത്ത വായിക്കുന്ന, ലോകത്തെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അവതാരകനാണ് ഇത്. സിന്‍ഹുവയും ചൈനീസ് സെര്‍ച്ച് എന്‍ജിനായ സോഹുവും ചേര്‍ന്നായിരുന്നു ഇത് വികസിപ്പിച്ചത്.

ലോകത്തിലെ ആദ്യത്തെ ‘കൃത്രിമബുദ്ധി’ വാര്‍ത്താ അവതാരകനെ അവതരിപ്പിച്ച് സിന്‍ഹുവ ഏജന്‍സി

വിമാന യാത്രക്കിടെ പറക്കും തളിക കണ്ടുവെന്ന് ബ്രട്ടീഷ് പൈലറ്റ്!

This post was last modified on November 16, 2018 9:23 am