X

വീഡിയോ കാണിച്ചു, ചിമ്പാന്‍സികളുടെ സാമൂഹിക ഇടപെടല്‍ കൂടി; പഠനം പരിണാമ ശാസ്ത്രത്തില്‍ നിര്‍ണ്ണായകമെന്ന് ഗവേഷകര്‍

കണ്ടെത്തല്‍ നടത്തിയത് നോര്‍ത്ത് കരോലിനയിലെ ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍

ചിമ്പാന്‍സികള്‍ ഒരുമിച്ചിരുന്നു സിനിമ കാണുന്നത് ആസ്വദിക്കുന്നു എന്ന കണ്ടെത്തലുമായി ഗവേഷകര്‍. കൂട്ടായ അനുഭവങ്ങളിലൂടെയുള്ള സാമൂഹിക ബന്ധത്തിന് പരിണാമപരമായ വേരുകള്‍ ഉണ്ടെന്ന സൂചനയിലെക്കാണ് ഈ കണ്ടെത്തലുകള്‍ വിരല്‍ ചൂണ്ടുന്നത് എന്ന് ശാസ്ത്രലോകം നിരീക്ഷിക്കുന്നു.

രണ്ട് ചിമ്പാന്‍സികളെ ഒരുമിച്ചിരുത്തി ഒരു ചെറിയ വീഡിയോ കാണിക്കുകയും അതിനുശേഷം അവര്‍ പങ്കാളികളെ സമീപിക്കാന്‍ എത്ര സമയമെടുത്തു, എത്രത്തോളം സമയം അവര്‍ ഒന്നിച്ചിരുന്നു എന്നെല്ലാം പഠിച്ചതിനുശേഷമാണ് ഗവേഷകര്‍ ഇങ്ങനെ ഒരു നിഗമനത്തില്‍ എത്തിയത്.

‘ഒരുമിച്ചു സിനിമ കാണുക, കളിക്കുക എന്നിവയെല്ലാം ഇഷ്ടപ്പെടുന്ന ആസ്വദിക്കുന്ന ജീവിയാണ് മനുഷ്യന്‍. മറ്റു ജീവിവര്‍ഗ്ഗങ്ങളില്‍ കാണാത്തനിരവധി സാമൂഹിക ബന്ധങ്ങള്‍ മനുഷ്യര്‍ക്കിടയിലുണ്ട്. അത് പലപ്പോഴും സാംസ്‌കാരികവുമാണ്.’ ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥിയായ വോട്ടര്‍ വോള്‍ഫ് പറയുന്നു. പരസ്പരം പങ്കിടുന്ന അനുഭവങ്ങളിലൂടെ ബന്ധം സ്ഥാപിക്കുന്നവര്‍ മനുഷ്യര്‍ മാത്രമാണെന്നായിരുന്നു ഞങ്ങളുടെ ഇതുവരെയുള്ള ചിന്ത. വോള്‍ഫ് കൂട്ടിചേര്‍ത്തു.

എന്നാല്‍ ഈ പഠനം ഏറെ ആഴത്തിലള്ളതാകാന്‍ വഴിയില്ലെന്നാണ് പഠനത്തില്‍ പങ്കെടുക്കാത്ത പ്രൊഫസര്‍ ഫ്രാന്‍സ് ഡീ വാള്‍ പറയുന്നത്. വീഡിയോ കണ്ടതിനുശേഷം വെറും 3 മിനിറ്റ് മാത്രമാണ് അവര്‍ ഒന്നിച്ചിരുന്നത് എന്നും, ഇത് സാമൂഹിക ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല എന്നുമാണ് അദ്ദേഹം പറയുന്നത്.

കുട്ടികളിലെ സ്വാധീനം മനസിലാക്കുന്നതിനായി അവരിലും ഇതേ പഠനം നടത്താനുള്ള തയ്യാറെടുപ്പിലാണ് ഗവേഷകര്‍.

Read More : മനുഷ്യന്‍ ചന്ദ്രനെ കീഴടക്കി അര നൂറ്റാണ്ട്; ആംസ്‌ട്രോങിന് ജന്മനാടിന്റെ ആദരം