X
    Categories: കായികം

സിറിയയ്‌ക്കെതിരെ സമനില; ഇന്റര്‍ കോണ്ടിന്റനല്‍ കപ്പില്‍ ഫൈനല്‍ കാണാതെ ഇന്ത്യ പുറത്തേക്ക്

1-1 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്.

ഇന്റർകോണ്ടിനെന്റെൽ കപ്പ് ഫുട്ബോളിൽ നിലവിലെ ചാംപ്യൻമാരായ ഇന്ത്യ ഫൈനൽ കാണാതെ പുറത്ത്. അവസാന ഗ്രൂപ്പ് മൽസരത്തിൽ സിറിയയോടു സമനില വഴങ്ങിയതോടെയാണ് ഇന്ത്യ പുറത്തായത്.  ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ അവസാനം വഴങ്ങിയ പെനാള്‍ട്ടി ഇല്ലായിരുന്നു എങ്കില്‍ വിജയം  ഇന്ത്യക്കൊപ്പം നിന്നേനെ. 1-1 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്.

ഡിഫന്‍സില്‍ ഉള്‍പ്പെടെ വലിയ മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. അവസാന രണ്ട് മത്സരങ്ങളില്‍ നിന്ന് മാറി മെച്ചപ്പെട്ട ഡിഫന്‍സീവ് പ്രകടനമായിരുന്നു മത്സരത്തില്‍ ഇന്ത്യയുടേത്. കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചില്ലെങ്കിലും മികച്ച രീതിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. രണ്ടാം പകുതിയില്‍ 52ആം മിനുട്ടില്‍ യുവ സെന്റര്‍ ബാക്ക് നരേന്ദ്രര്‍ ഘലോട്ട് ആണ് ഇന്ത്യയുടെ ഗോള്‍ നേടിയത്. ഒരു കോര്‍ണറില്‍ നിന്ന് ബുള്ളറ്റ് ഹെഡറോടെ ആയിരുന്നു ഗലോട്ടിന്റെ ഗോള്‍. ആ ഹെഡര്‍ വിജയം ഉറപ്പിക്കും എന്ന് കരുതിയെങ്കിലും ജെറി വഴങ്ങിയ പെനാള്‍ട്ടി ഇന്ത്യക്ക് തിരിച്ചടിയാവുകയായിരുന്നു. സിറിയയുടെ സമനില ഗോൾ 78–ാം മിനിറ്റിൽ ഫിറാസ് അൽ ഖാട്ടിബ് പെനൽറ്റിയിൽനിന്നു നേടി. മത്സരം സമനില ആയതോടെ സിറിയയുടെയും ഇന്ത്യയുടെയും ഫൈനല്‍ മോഹം തകര്‍ന്നു. ഫൈനലില്‍ ഡി പി ആര്‍ കൊറിയയും താജികിസ്ഥാനുമാകും ഏറ്റുമുട്ടുക.

This post was last modified on July 17, 2019 9:44 am

Related Post
Leave a Comment