X

പ്രളയ മുന്നറിയിപ്പിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെയുള്ള വന്‍ സംവിധാനങ്ങളുമായി ഗൂഗിള്‍ ഇന്ത്യ

ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫോര്‍ സോഷ്യല്‍ ഗുഡ് എന്ന പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്

ഇന്ത്യയില്‍ പ്രളയ മുന്നറിയിപ്പിന് വന്‍ സംവിധാനങ്ങളുമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെയുള്ള പദ്ധതിയുമായി ഗൂഗിള്‍. രാജ്യത്ത് ഇനി പ്രളയ ദുരന്തം ആവര്‍ത്തിക്കാതിക്കാന്‍ ലക്ഷ്യമിട്ടാണ് ഗൂഗിള്‍ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ കൃത്യമായ കാലാവസ്ഥ പ്രവചനം നടത്തുകയും ഇതിലൂടെ പ്രളയദുരിതത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ സാധിക്കും എന്നാണ് ഗൂഗിള്‍ കണക്കുകൂട്ടുന്നത്.

ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫോര്‍ സോഷ്യല്‍ ഗുഡ് എന്ന പദ്ധതിയുടെ ഭാഗമായാണ് കാലാവസ്ഥാ പ്രവചന പദ്ധതി നടപ്പിലാക്കുന്നത്. ശാസ്ത്രത്തിന്റെയും നിര്‍മിത ബുദ്ധിയുടെയും (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) പിന്തുണയോടെ വളരെ പെട്ടെന്ന് തന്നെ, കൃത്യമായ പ്രളയ മുന്നറിയിപ്പുകള്‍ നല്‍കാനും അപകടകരമായ പ്രദേശങ്ങള്‍ അതിവേഗം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാനും സാധിക്കും.

ഗൂഗിളിന്റെയും സാറ്റ്ലൈറ്റുകളില്‍ നിന്നുമുള്ള ഡേറ്റകളായിരിക്കും ഇതിനായി ഉപയോഗപ്പെടുത്തുക. മുന്നറിയിപ്പുകളെല്ലാം പെട്ടെന്ന് തന്നെ ഗൂഗിള്‍ സെര്‍ച്ച് വഴി ജനങ്ങളിലെത്തിക്കും. കേന്ദ്ര ജലവിഭവ മന്ത്രാലയവുമായി ചേര്‍ന്നാണ് ഗൂഗിളിന്റെ പ്രളയ മുന്നറിയിപ്പ് പദ്ധതി നടപ്പിലാക്കാന്‍ പോകുന്നത്. ഇതിന്റെ ഭാഗമായി മുന്‍വര്‍ഷങ്ങളിലെ മഴ, പ്രളയം, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയുടെ വിശദമായ വിവരങ്ങള്‍ ഗൂഗിളിനു കൈമാറും.

Read: നടക്കുന്നത് ജൈവ ഉന്മൂലനം; കഴിഞ്ഞ 10 ദശലക്ഷം വർഷങ്ങളെ അപേക്ഷിച്ച് 10 മുതൽ 100 ഇരട്ടിയിലധികം വേഗത്തില്‍