X

തന്മാത്രകളുടെ ത്രിഡി ഘടന കണ്ടുപിടിച്ച സ്വിസ്, ബ്രിട്ടീഷ്, യുഎസ് ശാസ്ത്രജ്ഞര്‍ക്ക് രസതന്ത്ര നൊബേല്‍

ജൈവിക തന്മാത്രകളായ പ്രോട്ടീന്‍, ഡിഎന്‍എ, ആര്‍എന്‍എ എന്നിവയുടെ ത്രി ഡി ഘടനയുടെ കണ്ടുപിടിത്തത്തിനാണ് പുരസ്‌കാരം. ഇവരുടെ കണ്ടുപിടിത്തം സിക്ക തുടങ്ങിയ വൈറസുകളെ സംബന്ധിച്ച് കൂടുതല്‍ മനസിലാക്കാനും പഠിക്കാനും സഹായകമാണെന്ന് സ്വീഡിഷ് അക്കാഡമി വിലയിരുത്തി.

ജൈവിക തന്മാത്രകളുടെ ത്രീ ഡി ഘടന സംബന്ധിച്ച കണ്ടുപിടിത്തതിനാണ് ഈ വര്‍ഷത്തെ രസതന്ത്ര നോബല്‍. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ലോസേന്‍ സര്‍വകലാശാലയില്‍ നിന്ന് വിരമിച്ച ജാക്വസ് ഡ്യൂബോഷെറ്റ്, അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയില്‍ പ്രൊഫസറായ ജൊവാചിം ഫ്രാങ്ക്, ബ്രിട്ടനിലെ കേംബ്രിഡ്ജില്‍ ബ്രിട്ടീഷ് മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ, ലബോറട്ടറി ഓഫ് മോളികുലാര്‍ ബയോളജിയിലെ ശാസ്ത്രജ്ഞനനായ റിച്ചാര്‍ഡ് ഹെന്‍ഡേര്‍സണ്‍ എന്നിവരാണ് ഇത്തവണ പുരസ്‌കാരം നേടിയത്.

ജൈവിക തന്മാത്രകളായ പ്രോട്ടീന്‍, ഡിഎന്‍എ, ആര്‍എന്‍എ എന്നിവയുടെ ത്രി ഡി ഘടനയുടെ കണ്ടുപിടിത്തത്തിനാണ് പുരസ്‌കാരം. ഇവരുടെ കണ്ടുപിടിത്തം സിക്ക തുടങ്ങിയ വൈറസുകളെ സംബന്ധിച്ച് കൂടുതല്‍ മനസിലാക്കാനും പഠിക്കാനും സഹായകമാണെന്ന് സ്വീഡിഷ് അക്കാഡമി വിലയിരുത്തി.

This post was last modified on October 5, 2017 6:17 pm