സച്ചിന്; ബില്യണ്‍ ഡ്രീംസിന്റെ സ്പെഷല്‍ ഷോ കാണാന്‍ ടീം ഇന്ത്യയിലെ താരങ്ങള്‍ക്കൊപ്പം സേവാഗിനെയും സച്ചിന് ക്ഷണിച്ചിരുന്നു. പക്ഷേ സേവാഗ് എത്തിയില്ല. എന്തുകൊണ്ട് താന്‍ എത്തിയില്ലെന്നതിനു കാരണം സേവാഗ് വെളിപ്പെടുത്തി. പതിവുപോലെ ട്വിറ്ററില്‍ തന്നെയായിരുന്നു വിശദീകരണം.
‘ഗോഡ്ജി സച്ചിന് പ്രീമിയര്‍ കാണാന്‍ എന്നെ ക്ഷണിച്ചിരുന്നു.പക്ഷേ ബീവി ജി എന്നെ ഹോളിഡേയ്ക്കു കൂട്ടിക്കൊണ്ടുപോയി. ഗോഡ് ജി ഭണ്ഡാരത്തില് പണമിട്ടാല്‍ പ്രസാദിക്കും, പക്ഷേ ബീവി ജീയോ’ സേവാഗിന്റെ ട്വീറ്റ്.
ഈ ട്വീറ്റിനൊപ്പം ചെറിയൊരു വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് സേവാഗ് സച്ചിന് സിനിമയെ കുറിച്ചും പറയുന്നുണ്ട്. സച്ചിന്റെ ബാറ്റിംഗ് ഞാന്‍ നോണ്‍-സ്ട്രൈക്ക് എന്‍ഡില്‍ നിന്നും ഡ്രസിംഗ് റൂമില്‍ ഇരുന്നും ഫ്രീയായി കണ്ടിട്ടുണ്ട്. എന്തായാലും ഇപ്പോള്‍ ഞാന്‍ പണം മുടക്കി തന്നെ അദ്ദേഹത്തിന്റെ സിനിമ കാണാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഞാന്‍ തീര്‍ച്ചയായും അദ്ദേഹത്തിന്റെ സിനിമ കാണാന്‍ പോകും, പണവും മുടക്കും. ഈ സിനിമ നിങ്ങളെല്ലാവരും ഈ സിനിമ കാണാന്‍ പോകുമെന്ന് എനിക്കറിയാം. കാരണം കൊച്ചുകുട്ടികള്‍ക്കുപോലും ഈ സിനിമ ഒരു പ്രചോദനമായിരിക്കും, അങ്ങനെയൊരനുഭവം അവര്‍ക്കു വേറെയെവിടുന്നെങ്കിലും കിട്ടുമെന്നും തോന്നുന്നില്ല; സേവാഗ് പറയുന്നു.