X

പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയത്‌ നളിനി നെറ്റോ; സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു

ചീഫ് സെക്രട്ടറി നളിനി നെറ്റോയെ പ്രതിചേര്‍ത്താണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്

സംസ്ഥാന പോലീസ് മേധാവി ആയി പുനഃനിയമനം നല്‍കണം എന്ന സുപ്രിംകോടതി ഉത്തരവ് നടപ്പിലാക്കാത്തതിനെതിരെ ടി പി സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു.

ചീഫ് സെക്രട്ടറി നളിനി നെറ്റോയെ പ്രതിചേര്‍ത്താണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയത്‌ നളിനി നെറ്റോ ആണെന്നും അതിനാല്‍ തന്റെ നിയമനം വൈകിപ്പിക്കാന്‍ സാധ്യമായതെല്ലാം അവര്‍ ചെയ്യുന്നുവെന്നുമാണ് സെന്‍കുമാറിന്റെ ആരോപണം.

സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിയ കര്‍ണാടകയിലെ ചീഫ് സെക്രട്ടറി ക്ക് ഒരു മാസത്തെ തടവ് ശിക്ഷ വിധിച്ച കാര്യം സെന്‍കുമാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നഷ്ടപെട്ട കാലാവധി നീട്ടി നല്‍കണമെന്നും സെന്‍കുമാറിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

This post was last modified on April 29, 2017 2:27 pm