X

കോവളത്ത് ഉത്തരേന്ത്യന്‍ ടൂറിസ്റ്റ് മരിച്ച സംഭവം: കെടിഡിസി 62.50 ലക്ഷം രൂപ പിഴയടയ്ക്കണമെന്ന് സുപ്രിംകോടതി

ഹോട്ടലിലെ നീന്തല്‍ക്കുളത്തില്‍ വിനോദ സഞ്ചാരി മുങ്ങിമരിക്കുകയായിരുന്നു

കോവളത്തെ കെടിഡിസി ഹോട്ടലില്‍ ഉത്തരേന്ത്യന്‍ ടൂറിസ്റ്റ് മരിച്ച സംഭവത്തില്‍ കെടിഡിസി പിഴയടയ്ക്കണമെന്ന് സുപ്രിംകോടതി. 62.5 ലക്ഷം രൂപയാണ് കെടിഡിസി പിഴയടയ്‌ക്കേണ്ടത്.

സത്യേന്ദ്രപ്രകാശ് എന്ന വിനോദ സഞ്ചാരി മുങ്ങിമരിക്കുകയായിരുന്നു. 2016ലാണ് ഹോട്ടലിലെ നീന്തല്‍ കുളത്തില്‍ വിനോദ സഞ്ചാരി മുങ്ങിമരിച്ചത്. മരിച്ചയാളുടെ കുടുംബത്തിന് ഈ തുക നല്‍കും.

ക്രൈംബ്രാഞ്ച് കോടതി നേരത്തെ തന്നെ ഈ തുക നഷ്ടപരിഹാരമായി വിധിച്ചിരുന്നു. എന്നാല്‍ കെടിഡിസി ഇതിനെതിരെ സുപ്രിംകോടതിയില്‍ പോയി. ഈ വിധിയാണ് ഇന്ന് സുപ്രിംകോടതി ശരിവച്ചത്.

This post was last modified on March 28, 2019 4:32 pm