X

ജെഎന്‍യു വിദ്യാര്‍ത്ഥികളാണെന്നാരോപിച്ച് ഏഴുപേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു

അഴിമുഖം പ്രതിനിധി

ജെഎന്‍യു വിദ്യാര്‍ത്ഥികളാണെന്നാരോപിച്ച് ഡല്‍ഹി പോലീസ്  ഏഴു പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ മൂന്നു പേര്‍ സംഗ്വാരി എന്ന നാടക സംഘാംഗങ്ങളാണ്. അറസ്റ്റ് ചെയ്ത്  മണിക്കൂറുകളോളം തടഞ്ഞുവെച്ചെന്ന ആരോപണവുമായി ഇവര്‍ രംഗത്തെത്തിയിട്ടുണ്ട്. താടിയും, തുണി സഞ്ചിയുമുണ്ടെന്നതിനാല്‍ ജെഎന്‍യു വിദ്യാര്‍ത്ഥികളാണെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.  ഇന്ദിരാഗാന്ധി നാഷണല്‍ സെന്ററില്‍ നടക്കുന്ന ഉര്‍ദു ഫെസ്റ്റിവല്‍ വേദിക്ക് സമീപത്തു നിന്നാണ് സംഗ്വാരി നാടക സംഘാംഗങ്ങളടക്കം ഏഴ് പേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തശേഷം പുറംലോകവുമായി ബന്ധപ്പെടാന്‍ അനുവാദം നല്‍കാതെ മണിക്കൂറുകള്‍ പോലീസ് സ്റ്റേഷനില്‍ തടഞ്ഞു വയ്ക്കുകയായിരുന്നു. ഇതേ സ്ഥലത്തു നിന്നും ബാഗില്‍ എസ്എഫ്‌ഐ കൊടി കണ്ടെത്തിയെന്ന കാരണത്താലും ഒരാളെ അറസ്റ്റ് ചെയ്യുകയുണ്ടായി.

സ്‌റ്റേനില്‍ വെച്ച് താടിയെക്കുറിച്ചും തുണി സഞ്ചിയെക്കുറിച്ചുമായിരുന്നു ചോദ്യങ്ങള്‍ എന്നും ക്യാമ്പസ് രാഷ്ട്രീയത്തില്‍ ഇടപെടരുതെന്നും പ്രതിഷേധിക്കരുതെന്നും സ്റ്റേഷനില്‍ വെച്ച് പ്രത്യേക ക്ലാസ് നടന്നുവെന്നും അറസ്റ്റിലായ നാടകപ്രവര്‍ത്തകരില്‍ ഒരാളായ അതുല്‍ ബാവ്ര പറഞ്ഞു. രാവിലെ അറസ്റ്റിലായ ഇവര്‍ക്ക് വൈകുന്നേരമാണ് അഭിഭാഷകനുമായി ബന്ധപ്പെടാന്‍ അവസരം നല്‍കിയത്. 

 

 

This post was last modified on December 27, 2016 3:38 pm