X

ദോശ ചുടുന്നത് പോലെ ആധാര്‍ ബില്‍ പാര്‍ലമെന്റ് പാസാക്കരുത്; ഏഴു കാരണങ്ങള്‍

2009-ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലെ യുപിഎ സര്‍ക്കാര്‍ ആധാര്‍ നടപ്പിലാക്കിയതു മുതല്‍ ഇത് പ്രവര്‍ത്തിക്കുന്നത് നിയമപരമായ ചട്ടക്കൂടില്ലാതെയാണ്. എല്ലാ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും ബയോമെട്രിക് അധിഷ്ഠിത നമ്പര്‍ നല്‍കാന്‍ ലക്ഷ്യമിടുന്ന പദ്ധതി ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 2010-ല്‍ പാര്‍ലമെന്റില്‍ ആധാര്‍ ബില്‍ അവതരിപ്പിച്ചെങ്കിലും നിയമ, സുരക്ഷ, സ്വകാര്യത ആശങ്കകള്‍ ഉന്നയിച്ച് പാര്‍ലമെന്ററി കമ്മിറ്റി ബില്‍ തള്ളിയിരുന്നു. എന്നാല്‍ മാര്‍ച്ച് മൂന്നിന് ആധാര്‍ ബില്‍ മാര്‍ച്ച് മൂന്നിന് വീണ്ടും ബിജെപി സര്‍ക്കാര്‍ ലോകസഭയില്‍ അവതരിപ്പിച്ചിരുന്നു. പാര്‍ലമെന്റ് സമ്മേളനങ്ങള്‍ ബഹളത്തില്‍ മുങ്ങുന്നതിനാല്‍ ബില്ലുകള്‍ ചര്‍ച്ച കൂടാതെ ദോശ ചുട്ടെടുക്കുന്ന ലാഘവത്തില്‍ പാസാക്കാറുണ്ട്. ഏറെ വിമര്‍ശനങ്ങള്‍ നേരിടുന്ന ഈ ബില്ലിനും ഇതേ യോഗം ഉണ്ടാകരുതെന്ന് വിമര്‍ശകര്‍ ആവശ്യപ്പെടുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/ySR725 

This post was last modified on March 11, 2016 11:17 am