അഴിമുഖം പ്രതിനിധി
വനിത അവകാശ പ്രവര്‍ത്തകരുടെ നിരന്തരവും ശക്തവുമായ പോരാട്ടത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ ശനി ശിങ്‌നാപൂര്‍ ക്ഷേത്രത്തിന്റെ വാതിലുകള്‍ സ്ത്രീകള്‍ക്കായി തുറന്നു. ഒരു നൂറ്റാണ്ട് പഴക്കമുള്ള ആചാരത്തിനാണ് ഇന്ന് അന്ത്യം കുറിച്ചത്.
സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയോ തടയുകയോ ചെയ്യില്ലെന്ന് ക്ഷേത്ര ട്രസ്റ്റികള്‍ പറഞ്ഞു.
തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ കോടതികളില്‍ നിരന്തരമായി നടത്തി പോരാട്ടത്തിനൊടുവില്‍ ഹൈക്കോടതി സ്ത്രീകളേയും പ്രവേശിപ്പിക്കണമെന്ന് കഴിഞ്ഞാഴ്ച്ച ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്ന് ഇവരുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ക്ഷേത്രപ്രവേശനത്തിന് എത്തിയിരുന്നുവെങ്കിലും അവരെ തടഞ്ഞിരുന്നു.
മഹാരാഷ്ട്രയുടെ പുതുവര്‍ഷമായ ഗുഡി പദ്വാ ദിനത്തിലാണ് സ്ത്രീകളുടെ പ്രവേശനത്തിനുള്ള നിരോധനം എടുത്തു കളയാന്‍ ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചത്. കോടതി ഉത്തരവിനെ തുടര്‍ന്നാണ് തീരുമാനം എടുത്തതെന്ന് ട്രസ്റ്റ് മാനേജര്‍ സഞ്ജയ് ശങ്കര്‍ പറഞ്ഞു.
This post was last modified on April 8, 2016 5:00 pm
Leave a Comment