X

“സൈബര്‍ ആക്രമണം സഹിക്കാവുന്നതിനപ്പുറം”: ഷെഹ്ല റാഷിദ് ട്വിറ്റര്‍ വിട്ടു

ഇത്തരക്കാരെ ബ്ലോക്ക് ചെയ്തും റിപ്പോര്‍ട്ട് ചെയ്തും നോക്കിയെങ്കിയെങ്കിലും യാതൊരു കാര്യവുമില്ലെന്നും ഷെഹ്ല റാഷിദ് പറയുന്നു. അത്ര മാത്രം വിഷവും വെറുപ്പുമാണ് ട്വിറ്ററില്‍ നിറഞ്ഞിരിക്കുന്നതെന്ന് ഷെഹ്ല അഭിപ്രായപ്പെട്ടു.

ട്വിറ്ററിലെ വെറുപ്പും നുണപ്രചരണങ്ങളും ഉപജാപങ്ങളും അസഹനീയമായിരിക്കുകയാണെന്നും താന്‍ താന്‍ ട്വിറ്റര്‍ അക്കൗണ്ട് ഉപേക്ഷിക്കുകയാണെന്നും വിദ്യാര്‍ത്ഥി നേതാവും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റുമായ ഷെഹ്ല റാഷിദ്. ഇത്തരക്കാരെ ബ്ലോക്ക് ചെയ്തും റിപ്പോര്‍ട്ട് ചെയ്തും നോക്കിയെങ്കിയെങ്കിലും യാതൊരു കാര്യവുമില്ലെന്നും ഷെഹ്ല റാഷിദ് പറയുന്നു. അത്ര മാത്രം വിഷവും വെറുപ്പുമാണ് ട്വിറ്ററില്‍ നിറഞ്ഞിരിക്കുന്നതെന്ന് ഷെഹ്ല അഭിപ്രായപ്പെട്ടു.

സംഘപരിവാറിനും ബിജെപി സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ നടത്താറുള്ള ഷെഹ്ല ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താല്‍പര്യം ഷെഹ്ല വ്യക്തമാക്കിയിരുന്നു. ജമ്മു കാശ്മീരിലെ ശ്രീനഗര്‍ സ്വദേശിയായ ഷെഹ്ല റാഷിദ് ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് നല്‍കിയ നേതൃത്വത്തിലൂടെയാണ് ശ്രദ്ധേയ ആയത്. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിന്റായിരുന്ന കനയ്യ കുമാര്‍ അടക്കമുള്ളവരെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ ശക്തമായ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളെ നയിച്ചത് ഷെഹ്ലയാണ്. മതമൗലികവാദികളുടെ ബലാത്സംഗ ഭീഷണികളെ തുടര്‍ന്ന് ഷെഹ്ല ഫേസ്ബുക്ക് അക്കൗണ്ട് നേരത്തെ ഡീ ആക്ടിവേറ്റ് ചെയ്തിരുന്നു. ഷെഹ്ല റാഷിദുമായി സാദൃശ്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച് ബലാത്സംഗ ഭീഷണി കൊണ്ടുവന്ന ടൈംസ് ഓഫ് ഇന്ത്യയുടെ ഏജന്റ് റാണ ഗ്രാഫിക് നോവല്‍ വിവാദമായിരുന്നു.

This post was last modified on November 11, 2018 2:52 pm

Related Post
Leave a Comment