X

ആമിര്‍ ഖാനെ തല്ലുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ശിവസേന

അഴിമുഖം പ്രതിനിധി

ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതയ്ക്ക് എതിരെ പ്രതികരിച്ച ബോളിവുഡ് താരം ആമിര്‍ ഖാനെ അടിക്കുന്നവര്‍ക്ക് ശിവസേനയുടെ പഞ്ചാബ് ഘടകം പാരിതോഷികം പ്രഖ്യാപിച്ചു. ഒരോ അടിക്കും ഓരോ ലക്ഷം രൂപ നല്‍കുമെന്നാണ് പ്രഖ്യാപനം. ആമിര്‍ തങ്ങിയിരുന്ന ലുധിയാനയിലെ എംബിഡി റാഡിസ്സണ്‍ ബ്ലൂ ഹോട്ടലിന് മുന്നില്‍ ശിവസേന നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് ഈ പ്രഖ്യാപനം ഉണ്ടായത്. ധംഗല്‍ എന്ന പുതിയ സിനിമയുടെ ഷൂട്ടിങ്ങിനാണ് ആമിര്‍ ലുധിയാനയില്‍ എത്തിയത്. പ്രതിഷേധത്തിനിടെ ശിവസേന പ്രവര്‍ത്തകര്‍ ആമിറിനെതിരെ മോശം വാക്കുകള്‍ ഉപയോഗിക്കുകയും ഫോട്ടോകള്‍ കത്തിക്കുകയും ചെയ്തു. ശിവസേനയുടെ പഞ്ചാബ് ചെയര്‍മാനായ രാജീവ് ഠണ്ടനാണ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. ഹോട്ടലിന് മുന്നിലെ ഗതാഗതം തടസ്സപ്പെടുത്തുകയും പ്രവര്‍ത്തകര്‍ ആമിറിന് എതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. അതേസമയം പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കി.

This post was last modified on December 27, 2016 3:25 pm

Related Post
Leave a Comment