X

ശരദ് പവാറിനെ ആക്രമിച്ച് ശിവസേന, എന്‍സിപി ചോരയൂറ്റുന്ന അട്ട

അഴിമുഖം പ്രതിനിധി

മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരിനൊപ്പം കൈകോര്‍ക്കാന്‍ കാത്തിരിക്കുന്ന ചോരയൂറ്റുന്ന അട്ടയാണ് എന്‍സിപിയെന്ന് ശിവസേന. അധികാരത്തിന്റെ ശര്‍ക്ക നുകരാന്‍ പോകുന്ന ഉറുമ്പുകള്‍ എന്നും ശരദ് പവാറിനെ ശിവസേന വിശേഷിപ്പിച്ചു. അടുത്തിടെ അധികാരം ശര്‍ക്കര കഷ്ണം ആണെന്നും ബിജെപിയും ശിവസേനയും ആ മധുരം പരമാവധി ഊറ്റുകയാണെന്നും വിമര്‍ശിച്ചിരുന്നു. മഹാരാഷ്ട്രയില്‍ അധികാരം കൈയാളുന്ന ബിജെപി-ശിവസേന സഖ്യത്തില്‍ വിള്ളല്‍ വീണതിനെ തുടര്‍ന്ന് എന്‍സിപി ബിജെപിയുമായി കൂട്ടുകൂടിയേക്കുമെന്ന ധാരണ പരന്നതിനെ തുടര്‍ന്നാണ് ശിവസേന ആക്രമണം ആരംഭിച്ചിരിക്കുന്നത്. പാക് മുന്‍ വിദേശകാര്യമന്ത്രി കസൂരിയുടെ പുസ്തക പ്രകാശനത്തിന് മുന്‍കൈയെടുത്ത മുന്‍ ബിജെപി നേതാവ് സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ മേല്‍ ശിവസേന പ്രവര്‍ത്തകര്‍ കരിമഷി ഒഴിച്ചിരുന്നു. ശിവസേനയുടെ മുഖപത്രമായ സാംനയിലാണ് എന്‍സിപിയെ ആക്രമിച്ചിരിക്കുന്നത്. 

This post was last modified on December 27, 2016 3:20 pm

Related Post
Leave a Comment