X

ഇറാന്‍ പാര്‍ലമെന്റിനുള്ളില്‍ വെടിവയ്പ്പ്; ഒരു മരണം

ആയത്തുള്ള ഖുമൈനിയുടെ ശവകൂടിരത്തിലും വെടിവയ്പ്പു നടന്നതായും റിപ്പോര്‍ട്ട്‌

ഇറാന്‍ പാര്‍ലമെന്റിനുള്ളില്‍ നടന്ന വെടിയവയ്പ്പില്‍ ഒരു സുരക്ഷ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പലര്‍ക്കും പരിക്കേറ്റതായും അറിയുന്നു.  ഇറാനിലെ അര്‍ദ്ധ ഔദ്യോഗിക വാര്‍ത്ത ഏജന്‍സികളായ ഫാര്‍സ്, മെഹര്‍ എന്നിവയാണ് വെടിവയ്പ്പിന്റെ വിവരം പുറത്തുവിട്ടത്. തോക്കുധാരിയായ ഒരാള്‍ പാര്‍ലമെന്റിനുള്ളില്‍ പ്രവേശിക്കുകയും സുരക്ഷസൈനികര്‍ക്കു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നുവെന്നും വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ലമെന്റ് അംഗം ഇല്യാസ് ഹസ്‌റതി ടെലിവിഷനില്‍ പറഞ്ഞത് അക്രമികളായി മൂന്നുപേര്‍ ഉണ്ടായിരുന്നുവെന്നാണ്. ഇവരുടെ കൈവശം ഒരു പിസ്റ്റളും രണ്ട് എ കെ 47 തോക്കുകളും ഉണ്ടായിരുന്നതായും അദ്ദേഹം പറയുന്നു. പാര്‍ലമെന്റിനുള്ളിലേക്ക് ഇവര്‍ തലങ്ങും വിലങ്ങും വെടിവയ്ക്കുകയാണ് ഉണ്ടായതെന്നും പറയുന്നു.

പാര്‍ലമെന്റില്‍ നടന്ന ആക്രമണത്തിന് അരമണിക്കൂറിനുശേഷം ഇസ്ലാമിക വിപ്ലവത്തിന്റെ ആചാര്യനും ഇറാന്റെ പരമോന്നത നേതാവുമായിരുന്നു ആയത്തുള്ള ഖുമൈനിയുടെ ശവകൂടിരത്തിലും വെടിവയ്പ്പു നടന്നതായി ചില പ്രാദേശിക വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി പേര്‍ക്ക് ഇവിടെ പരിക്കേറ്റതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.

This post was last modified on June 9, 2017 3:51 pm