X

ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുന്ന ശത്രുഘന്‍ സിന്‍ഹയുടെ വീട്ടില്‍ അബദ്ധത്തില്‍ വെടി; സുരക്ഷ ഉദ്യോഗസ്ഥന്റെ തോക്കില്‍ നിന്ന്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രസ്താവനകള്‍ പുറത്തിറക്കി അടുത്തിടെ ബിജെപിക്കകത്തെ വിമത ശബ്ദമായി മാറിയിരുന്നു ശത്രുഘന്‍ സിന്‍ഹ. തനിക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞ ഏപ്രിലില്‍ പാര്‍ട്ടി നേതൃത്വത്തെ സിന്‍ഹ വെല്ലുവിളിച്ചിരുന്നു.

ബോളിവുഡ് നടനും ബിജെപി എംപിയുമായ ശത്രുഘന്‍ സിന്‍ഹയുടെ വസതിയില്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയുതിര്‍ന്നതു. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. മുംബൈയിലെ ജുഹുവിലുള്ള ഇന്നലെ വൈകീട്ടാണ് സംഭവം. സിന്‍ഹയുടെ വീട്ടില്‍ നിയോഗിച്ചിരുന്ന പൊലീസ് കോണ്‍സ്റ്റബിളിന്റെ തോക്കില്‍ നിന്നാണ് അബദ്ധത്തില്‍ വെടിയുതിര്‍ന്നത്. ആര്‍ക്കും പരുക്കില്ല. തോക്ക് പരിശോധിക്കുന്നതിനിടെയാണ് വെടി പൊട്ടിയത് എന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിഹാറിലെ പാറ്റ്‌ന സാഹിബില്‍ നിന്നുള്ള ലോക്‌സഭാംഗവും മുന്‍ കേന്ദ്ര മന്ത്രിയുമാണ് സിന്‍ഹ.

മുംബയ് ജുഹുവിലെ ‘രാമായണ്‍’ എന്ന അപ്പാര്‍ട്ട്‌മെന്റില്‍ എട്ടാം നിലയിലാണ് സിന്‍ഹ താമസിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രസ്താവനകള്‍ പുറത്തിറക്കി അടുത്തിടെ ബിജെപിക്കകത്തെ വിമത ശബ്ദമായി മാറിയിരുന്നു എംപിമാരായ ശത്രുഘന്‍ സിന്‍ഹയും കീര്‍ത്തി ആസാദും. മോദി-ഷാ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ തുടര്‍ച്ചയായി ഇരുവരും നടത്തി. കീര്‍ത്തി ആസാദിനെ ബിജെപി സസ്പെന്‍ഡ് ചെയ്തിരുന്നു. തനിക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞ ഏപ്രിലില്‍ പാര്‍ട്ടി നേതൃത്വത്തെ സിന്‍ഹ വെല്ലുവിളിച്ചിരുന്നു. ബിജെപി വിട്ട മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയ്‌ക്കൊപ്പം ശത്രുഘന്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

This post was last modified on July 29, 2018 6:28 pm

Related Post
Leave a Comment