X

കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ സാഹിത്യ അക്കാദമിക്ക് മൗനം, നോവലിസ്റ്റ് ശശി ദേശ്പാണ്ഡേ രാജി വച്ചു

അഴിമുഖം പ്രതിനിധി

കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമി പുലര്‍ത്തുന്ന മൗനത്തില്‍ പ്രതിഷേധിച്ച് ജനറല്‍ കൗണ്‍സിലില്‍ നിന്ന് പ്രമുഖ നോവലിസ്റ്റായ ശശി ദേശ്പാണ്ഡേ രാജി വച്ചു. 1990-ല്‍ സാഹിത്യ അക്കാദമി അവാര്‍ഡും 2009-ല്‍ പദ്മശ്രീയും ലഭിച്ചിട്ടുള്ള എഴുത്തുകാരിയാണ് ദേശ്പാണ്ഡേ. ഈ ആഴ്ചയുടെ തുടക്കത്തില്‍ പ്രമുഖ എഴുത്തുകാരിയായ നയന്‍താരാ സെഹ്ഗാളും മുന്‍ ലളിത കലാ അക്കാദമതി ചെയര്‍മാന്‍ അശോക് വാജ്‌പേയിയും സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ചിരുന്നു. പ്രൊഫസര്‍ എന്‍എം കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ സാഹിത്യ അക്കാദമി അവാര്‍ഡ് ആദ്യം തിരിച്ചു നല്‍കിയത് ഹിന്ദി എഴുത്തുകാരനായ ഉദയ് പ്രകാശാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റങ്ങളില്‍ ഇവര്‍ പ്രതിഷേധം പ്രകടിപ്പിക്കുകയായിരുന്നു. കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ അക്കാദമി പുലര്‍ത്തുന്ന മൗനത്തില്‍ തനിക്ക് ആഴത്തിലുള്ള ദുഖമുണ്ടെന്ന് ദേശ്പാണ്ഡേ രാജിക്കത്തില്‍ എഴുതി. രാജ്യത്തെ പ്രമുഖ സാഹിത്യ സംഘടനയായ അക്കാദമി ഒരു എഴുത്തുകാരന് എതിരായ അക്രമത്തിന് എതിരെ നിന്നില്ലെങ്കില്‍ മൗനം തുടരുകയാണെങ്കില്‍ നമ്മുടെ രാജ്യത്ത് വളരുന്ന അസഹിഷ്ണുതയ്ക്ക് എതിരെ പോരാടുന്നതില്‍ നമുക്ക് എന്ത് പ്രതീക്ഷയാണുള്ളത്‌, ദേശ് പാണ്ഡേ ചോദിച്ചു.

This post was last modified on October 9, 2015 4:22 pm