X

കത്തോലിക്ക സഭയില്‍ അംഗമായതില്‍ അഭിമാനം തോന്നുവെന്ന് സിന്ധു ജോയ്

സഭയ്‌ക്കെതിരേ നടത്തുന്ന വിമര്‍ശനങ്ങള്‍ അവസാനിപ്പിക്കണമെന്നും അപേക്ഷ

വൈദികന്‍ പ്രതിയായ കൊട്ടിയൂര്‍ പീഡനത്തില്‍ ആലഞ്ചേരി പിതാവും മാന്തവാടി ബിഷപ്പും ക്ഷമപണം നടത്തിയ സാഹചര്യത്തില്‍ കത്തോലിക്ക സഭയ്‌ക്കെതിരേ നടത്തുന്ന വിമര്‍ശനങ്ങള്‍ അവസാനിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി സിന്ധു ജോയ്. കത്തോലിക്ക സഭയില്‍ അംഗമായതില്‍ അഭിമാനം തോന്നിയ നിമിഷങ്ങള്‍ എന്നാണു സിന്ധു ജോയ് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

സിന്ധു ജോയിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കത്തോലിക്കാസഭയില്‍ അംഗമായതില്‍ അഭിമാനം തോന്നിയ നിമിഷങ്ങള്‍. സഭാതനയനായ ആലഞ്ചേരി പിതാവ് കേരളത്തിന്റെ മുഴുവന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ആ വൈദീകനുവേണ്ടി സമൂഹത്തോട് ക്ഷമചോദിക്കാനുള്ള ആ മനസുണ്ടല്ലോ, അതിനു പത്തരമാറ്റ് തിളക്കമുണ്ട്. മാനന്തവാടിയിലെ ബിഷപ്പ് മാര്‍ ജോസഫ് പൊരുന്നേടത്തിന്റെ ക്ഷമാപണത്തിലുമുണ്ട് കണ്ണുനീരിന്റെയും കാരുണ്യത്തിന്റെയും ആ നനവ്. സോഷ്യല്‍ മീഡിയയിലും ഇതര മാധ്യമങ്ങളിലും കൊണ്ടുപിടിച്ചുനടക്കുന്ന വിമര്‍ശനങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നാണ് അപേക്ഷ. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം, പക്ഷേ, അതിന്റെ പേരില്‍ സഭയെ ഒന്നടങ്കം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതില്‍ അര്‍ത്ഥമില്ല.

This post was last modified on March 5, 2017 12:59 pm