X

എനിക്കു മുമ്പ് ശൂന്യത, എനിക്കു ശേഷം പ്രളയം

“എനിക്കുശേഷം പ്രളയം” എന്ന പ്രസ്താവനയിലൂടെ ഫ്രാന്‍സിലെ രാജാവായിരുന്ന ലൂയി പതിനഞ്ചാമന്‍ കുപ്രസിദ്ധനായി. ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിലെ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സര്‍ക്കാര്‍ ആദ്യ വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആ വാചകത്തെ “എനിക്കു മുമ്പ് ശൂന്യത, എനിക്കു ശേഷം പ്രളയം” ഇപ്രകാരം ഭേദഗതി ചെയ്തുവെന്നു തോന്നുന്നു. അദ്ദേഹം പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുംമുമ്പ് ഇന്ത്യാക്കാരാണെന്ന് പറയുന്നതില്‍ വിദേശ ഇന്ത്യാക്കാര്‍ ലജ്ജിച്ചിരുന്നുവെന്ന് മെയില്‍ വിദേശ മണ്ണില്‍ പറഞ്ഞതിലൂടെ അദ്ദേഹം അതിന് വാചിക രൂപം നല്‍കുകയും ചെയ്തു.

കഴിഞ്ഞ ആറു പതിറ്റാണ്ടുകളിലെ സര്‍ക്കാരുകള്‍ തകര്‍ത്ത ഇന്ത്യയെ പുനര്‍നിര്‍മ്മിക്കുകയാണ് എന്ന മോദി എന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നമ്മോട് പറഞ്ഞു കൊണ്ടിരിക്കുകയാണ്. അടല്‍ ബിഹാരി വാജ്‌പേയിയും ആറു വര്‍ഷങ്ങള്‍ നീണ്ട എന്‍ഡിഎ സര്‍ക്കാരും മറക്കപ്പെട്ട ചരിത്രത്തില്‍ അടക്കം ചെയ്യപ്പെട്ടുവെന്നത് അത്ഭുതമാണ്.

http://www.thehindu.com/sunday-anchor/sitaram-yechury-on-narendra-modi-one-year-at-office/article7239370.ece 

This post was last modified on May 26, 2015 6:11 pm