X

പുതിയ ആറ് ബാറുകള്‍ കൂടി ആരംഭിക്കാന്‍ അനുമതി

അഴിമുഖം പ്രതിനിധി

സംസ്ഥാനത്ത് പുതിയ ആറ് പഞ്ചനക്ഷത്ര ബാറുകള്‍ കൂടി ആരംഭിക്കും. ഇതോടെ കേരളത്തില്‍ ബാര്‍ ലൈസന്‍സുള്ള ഹോട്ടലുകളുടെ എണ്ണം 30 ആയി.

സുപ്രീംകോടതിയില്‍ നിന്നാണ് ലൈസന്‍സിനുള്ള അനുമതി ഹോട്ടലുടമകള്‍ നേടിയെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ മദ്യ നയത്തിന്റെ ഭാഗമാണെന്നും അസ്വാഭാവികതയില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

പുതുതായി ലൈസന്‍സ് ലഭിച്ചവയില്‍ നാല് ഹോട്ടലുകള്‍ ത്രീ സ്റ്റാറില്‍ നിന്ന് പഞ്ച നക്ഷത്ര പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടവയാണ്. ഫൈവ് സ്റ്റാര്‍ ബാറുകളുടെ നിയന്ത്രണം സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മരടിലെ ക്രൗണ്‍ പ്ലാസ, ആലുവ ഹോട്ടല്‍ ഡയാന ഹൈറ്റ്‌സ്, ഹോട്ടല്‍ റമദ ആലപ്പി, തൃശൂരിലുള്ള ഹോട്ടല്‍ ജോയ്‌സ് പാലസ്, വൈത്തിരി വില്ലേജ് റിസോര്‍ട്ട്, സാജ് എര്‍ത്ത് റിസോര്‍ട്ട്‌സ് എന്നിവയ്ക്കാണ് പുതിയ ലൈസന്‍സ് ലഭിച്ചത്.

This post was last modified on December 27, 2016 3:57 pm

Related Post
Leave a Comment