തന്‌റെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിവരാവകാശ അന്വേഷണത്തിന് മറുപടിയായി വിവരങ്ങള്‍ നല്‍കരുതെന്ന് കേന്ദ്രമന്ത്രി സമൃതി ഇറാനി ഡല്‍ഹി സര്‍വകലാശാലയോട് ആവശ്യപ്പെട്ടിരുന്നു. സ്‌കൂള്‍ ഓഫ് ഓപ്പണ്‍ ലേണിംഗാണ് (എസ്ഒഎല്‍) കേന്ദ്ര വിവരാവകാശ കമ്മീഷനെ (സിഐസി) ഇക്കാര്യം അറിയിച്ചത്. നൗഷാദുദീന്‍ എന്നയാളാണ് വിവരാവകാശപ്രകാരം അപേക്ഷ നല്‍കിയത്. സ്‌കൂള്‍ ഓപ്പണ്‍ ലേണിംഗ് വിവരാവകാശപ്രകാരം ആവശ്യപ്പെട്ട രേഖ നല്‍കുന്നില്ലെന്ന് കാണിച്ച് നൗഷാഷുദീന്‍ സഐസിയെ സമീപിക്കുകയായിരുന്നു. വിവരങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് സ്മൃതി ഇറാനിയുടെ അഭിപ്രായം തേടിയതായും അവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് വിവരം നല്‍കാതിരുന്നതെന്നും എസ്ഒഎല്‍ വ്യക്തമാക്കി.
അതേ സമയം ഫെബ്രുവരി 10നകം സ്മൃതി ഇറാനിയുടെ കോഴ്‌സ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്ന്്് സ്‌കൂള്‍ ഓഫ് ഓപ്പണ്‍ ലേണിംഗിനോട് വിവരാവകാശ കമ്മീഷന്‍ ഡിസംബര്‍ 23ന് തന്നെ ആവശ്യപ്പെട്ടിരുന്നു. വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യുലുവാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഡിസംബര്‍ 29ന് എസ്ഒഎല്ലിന്‌റെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായ ഒപി തന്‍വാര്‍ സിഐസിയോട് ഇക്കാര്യത്തില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച സിഐസി ജനുവരി 10ന് ഹിയറിംഗ് വച്ചെങ്കിലും തന്‍വാര്‍ ഹാജരായില്ല. ഫെബ്രുവരി 10ന്് സിപിഐഒ തന്‍വാര്‍ ഹാജരായില്ലെങ്കില്‍ തുടര്‍നടപടികളിലേയ്ക്ക് നീങ്ങുമെന്ന് സിഐസി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്മൃതി ഇറാനിയുടെ 10, 12 ക്ലാസുകളിലെ രേഖകള്‍ ഹാജരാക്കാന്‍ സിബിഎസ്ഇയോട് വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. വ്യക്തിപരമായ വിവരങ്ങളായത് കൊണ്ട് നല്‍കാനാവില്ലെന്ന സിബിഎസ്ഇയുടെ വാദം കമ്മീഷന്‍ തള്ളിക്കളയുകയായിരുന്നു.
2004, 2011, 2014 വര്‍ഷങ്ങളില്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളിള്‍ പരസ്പര വിരുദ്ധമായ വിവരങ്ങളാണുള്ളത് എന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ ഹര്‍ജിയെത്തിയിരുന്‌ന. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്മൃതി ഇറാനി അവകാശപ്പെടുന്നത് 1996ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി എന്നാണ്. അന്ന് സ്‌കൂള്‍ ഓഫ് കറസ്‌പോണ്ടന്‍സ് എന്ന് അറിയപ്പെട്ടിരുന്ന സ്‌കൂള്‍ ഓഫ് ഓപ്പണ്‍ ലേണിംഗിലാണ് പഠിച്ചത് എന്ന് പറയുന്നു. ഗുജറാത്തില്‍ നിന്ന് രാജ്യസഭാ സ്ഥാനാര്‍ത്ഥിയായപ്പോള്‍ സമര്‍പ്പിച്ച 2011 ജൂലായ് 11ലെ സത്യവാങ്മൂലത്തില്‍ പറയുന്നത് ബി കോം ബിരുദധാരിയാണ് എന്നാണ്. അതേസമയം ഹര്‍ജി കോടതി തള്ളുകയാണുണ്ടായത്.
This post was last modified on January 19, 2017 11:22 am
Leave a Comment