അഴിമുഖം പ്രതിനിധി
ഇകോമേഴ്‌സ് കമ്പനിയായ സ്‌നാപ് ഡീല്‍ ബോളിവുഡ് താരം ആമിര്‍ ഖാനുമായുള്ള ബ്രാന്‍ഡ് അംബാസിഡര്‍ കരാര്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഖാനുമായുള്ള ഒരു വര്‍ഷത്തെ കരാര്‍ ഈ മാസം ഒടുവില്‍ അവസാനിക്കും.
ഒരു വര്‍ഷത്തേക്കു കൂടി നീട്ടാവുന്നതാണെങ്കിലും അതു ചെയ്യേണ്ടതില്ലെന്നാണ് കമ്പനിയുടെ തീരുമാനം. അമീര്‍ ഖാന് പകരമൊരു സെലിബ്രിറ്റിയെ ബ്രാന്‍ഡ് അംബിഡറാക്കാനും സാധ്യതയില്ല. പരസ്യം യുക്തിപരമാക്കുക, ഒരിക്കല്‍ വന്ന ഉപഭോക്താവിനെ വീണ്ടും എത്തിക്കുക, കാറ്റഗറികളെ ശക്തിപ്പെടുത്തുക, ഫ്രീ ചാര്‍ജ്ജ് വാലറ്റിലൂടെ വാങ്ങാന്‍ പ്രേരിപ്പിക്കുക തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനമുണ്ട്.
നവംബറില്‍ ഖാന്‍ നടത്തിയ അസഹിഷ്ണുത പ്രസ്താവനയാണ് കമ്പനിയെ ഈ തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഖാന്‍ അഭിനയിച്ച പരസ്യങ്ങള്‍ വിവാദം ഉണ്ടായതിനുശേഷം സ്‌നാപ്ഡീല്‍ ഉപയോഗിച്ചിരുന്നില്ല.
This post was last modified on December 27, 2016 3:39 pm
Leave a Comment