X

പരിണീതയ്ക്ക് 14 വയസ്; അപൂർവ വീഡിയോയുമായി ഓർമ്മ പങ്കിട്ട് വിദ്യാ ബാലൻ

വിദ്യാ ബാലനെ ബോളിവുഡിന് പരിചയപ്പെടുത്തിയ പരിണീതയ്ക് 14 വർഷം. ചിത്രം റിലീസ് ചെയ്‍ത് 14 വര്‍ഷം പിന്നിടുമ്പോള്‍ അതിന്റെ ഓര്‍മ്മകള്‍ പങ്കുവയ്‍ക്കുകയാണ് സൂപ്പർ താരം വിദ്യാ ബാലൻ. തന്റെ ഇൻസ്റ്റഗ്രാം പേജീലൂടെയാണ് വിദ്യാ ബാലൻ ഓര്‍മ്മകള്‍ പങ്കുവച്ചത്.

പരിനീതയില്‍ തന്റെ അവസാനരംഗം ചിത്രീകരിച്ചതിനു ശേഷം എടുത്ത വീഡിയോ എന്ന് വ്യക്തമാക്കിയായിരുന്നു വിദ്യാ ബാലൻ പോസ്റ്റ് ചെയ്തത്. സഹസംവിധായകരില്‍ ഒരാളൊപ്പമുള്ള വീഡിയോ ആണ് വിദ്യാ ബാലൻ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ചിത്രത്തിലെ ഒരു ഷൂട്ടിംഗ് രംഗത്തിന്റെ ഒരു വീഡിയോയാണിത്. ബംഗാളി സാഹിത്യകാരൻ ശരത് ചന്ദ്ര ചതോപാധ്യയയുടെ നോവലിനെ ആസ്‍പദമാക്കാ പ്രദീപ് സര്‍കാര്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്.