X

മുംബൈയില്‍ കനത്തമഴ; 14 വര്‍ഷം മുന്‍പത്തെ പ്രളയ ഓര്‍മകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് ജനങ്ങള്‍

2005 ലെ പ്രളയം ആയിരക്കണക്കിനാളുകളുടെ ജീവനാണ് അപഹരിച്ചത്.

മുംബൈയില്‍ രണ്ടു ദിവസമായി കനത്ത മഴ തുടരുകയാണ്. 14 വര്‍ഷം മുന്‍പ് നടന്ന പ്രളയത്തിന്റെ ഓര്‍മ്മപ്പെടുത്തലാവുകയാണ് ജനങ്ങള്‍ക്ക് ഈ മഴ. 2005 ജൂലൈ 26നായിരുന്നു മുംബൈയില്‍ പ്രളയം നടന്നത്. അതേ ദിവസത്തില്‍ വീണ്ടും കനത്തമഴയെ നേരിടുകയാണ് മുംബൈയിലെ ജനങ്ങള്‍. ഈ അവസരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പഴയ പ്രളയത്തെ ഓര്‍മ്മപ്പെടുത്തുകയാണ് ജനങ്ങള്‍.

മഴയെ തുടര്‍ന്ന് വൈദ്യുതി തടസ്സവും, ട്രെയിന്‍ കാലതാമസവും, അപകടങ്ങളും മുംബൈയില്‍ ഉണ്ടായി. ഇതാണ് പലരേയും വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള വെള്ളപ്പൊക്കത്തിന്റെ ഓര്‍മയിലേക്ക് നയിച്ചത്. ട്വീറ്ററിലൂടെയാണ് പലരും ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നത്.

2005 ലെ പ്രളയം ആയിരക്കണക്കിനാളുകളുടെ ജീവനാണ് അപഹരിച്ചത്. പലരും ഒറ്റപ്പെടുകയും ചെയ്തു. കനത്ത മഴയാണ് അന്ന് മുംബൈയില്‍ രേഖപ്പെടുത്തിയിരുന്നത്. മറ്റു ചിലര്‍ അന്നത്തെ ദുരനുഭവത്തില്‍ ജനങ്ങള്‍ പരസ്പരം സഹായിച്ചതിനെക്കുറിച്ചാണ് ട്വീറ്റ് ചെയ്യുന്നത്.

Read More : ഗ്ലാമറിൽ അല്ലു അർജ്ജുന് വെല്ലുവിളിയാവുമോ, കിടിലൻ ലുക്കിൽ ജയറാം