ഐ.പി.എല്‍ മത്സരം തുടങ്ങിയതോടെ ക്രിക്കറ്റ് പ്രേമികള്‍ക്കെല്ലാം സ്‌കോര്‍ എത്രയായി എന്ന ഒരേ ഒരു ചോദ്യമേയുണ്ടാകൂ. ഏകദിന ലോകകപ്പ് കൂടി വരാനിരിക്കുന്നതോടെ സ്‌കോര്‍ തിരക്കിയുള്ള ചോദ്യങ്ങള്‍ വര്‍ദ്ധിക്കും. അത്തരം ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഒരു ടാക്‌സി ഡ്രൈവര്‍.
ഹൈദരാബാദിലുള്ള ഒരു ടാക്‌സി ഡ്രൈവര്‍ തന്റെ വാഹനത്തിന്റെ മുകളില്‍ ഐ.പി.എല്‍ സ്‌കോര്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്. അതിലൂടെ മത്സരത്തിന്റെ തത്സമയ വാര്‍ത്തകള്‍ അറിയാന്‍ സാധിക്കും. ടാക്‌സി സഞ്ചരിക്കുന്ന റോഡിലുള്ളവര്‍ക്കും മറ്റ് വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്കും സ്‌കോര്‍ കാണാന്‍ സാധിക്കും വിധത്തിലാണ് ക്രമീകരണം.
വേള്‍ഡ് വിത്ത് മാജിക് എന്ന പേരിലുള്ള അക്കൗണ്ടിലാണ് ഈ ടാക്‌സിയുടെ ചിത്രം എത്തിയത്. ഒരു റെഡ്ഡിറ്റ് യൂസറാണ് സകോര്‍ ബോര്‍ഡുമായി പോകുന്ന ടാക്‌സ് കണ്ടെത്തിയത്. പിന്നാലെ ഐ.സി.സിയുടെ ഒഫീഷ്യല്‍ പേജിലും ചിത്രം പങ്കുവെച്ചു. ജീവിതം തന്നെ ക്രിക്കറ്റ് ആകുമ്പോള്‍ എന്ന അടിക്കുറിപ്പോടെയാണ് ഐ.സി.സി ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.
ശനിയാഴ്ച്ച നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള മത്സരത്തിന്റെ സ്‌കോര്‍ ബോര്‍ഡാണ് ആ സമയത്ത് ടാക്‌സിയിലുണ്ടായിരുന്നത്.
Read More : തൊഴിലവസരങ്ങളെക്കുറിച്ച് അധികം പറയാതെ ബിജെപിയുടെ പ്രകടനപത്രിക
“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”
This post was last modified on April 8, 2019 4:18 pm
Leave a Comment