അനാഥയായ ഒരു കടല്‍പശു കുഞ്ഞ് ഒരു മനുഷ്യനെ കെട്ടിപ്പിടിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. തായ്‌ലന്റിലാണ് സംഭവം. തായ്‌ലന്റ് സമുദ്ര-തീരദേശ വിഭവ വകുപ്പ് നാഷണല്‍ സ്വീറ്റ് ഹാര്‍ട്ട് എന്നാണ് ഇതിനെ വിളിച്ചിരിക്കുന്നത്.
കടലില്‍ ഒറ്റയ്ക്കു നീന്തുന്നതായികണ്ട കടല്‍പശു കുഞ്ഞ് അനാഥയായാണെന്ന നിഗമനത്തിലാണ് തായ്‌ലന്റുകാര്‍. നിലവില്‍ കടപശുവിന്റെ ആവാസവ്യവസ്ഥയിലല്ല ഇതുള്ളത്. അതിനാല്‍ തന്നെ ഇതിനെ കടല്‍പശുവിന്റെ ആവാസവ്യവസ്ഥയിലേക്കെത്തിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ സംരക്ഷകര്‍ ചെയ്യുമെന്നും ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
ഇന്റെര്‍ നാഷണല്‍ യൂണിയന്‍ ഓഫ് കണ്‍സര്‍വേഷന്‍ ഫോര്‍ നാഷന്‍ തായ്‌ലന്റിലെ വെള്ളത്തില്‍ കാണുന്ന ഒരിനം കടല്‍പശുവിനെ ദുര്‍ബലപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. മാത്രമല്ല ഇവ വംശനാശഭീഷി നേരിടുന്ന ജീവികളായും കണക്കാക്കപ്പെടുന്നു.
വീഡിയോ
Read More : മൈതാനത്ത് തുണിയുടുക്കാത്ത അതിഥി; ഇംഗ്ലണ്ട് – ന്യൂസീലന്‍ഡ് മത്സരം തടസ്സപ്പെട്ടു
Leave a Comment