കെജിഎഫ് എന്ന ഒറ്റ ചിത്രം കൊണ്ടു തന്നെ ഏറെ ആരാധകരെ നേടിയ നടനാണ് യഷ്. കേരളത്തിലും യഷിനു ആരാധകരേറെയാണ്. എന്നാല്‍ ഇപ്പോള്‍ യഷിന്റെ മകളുടെ ചിത്രത്തിനാണ് ആരാധകര്‍ കൂടുന്നത്. ആദ്യമായാണ് യഷ് മകളുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്.
‘എന്റെ ലോകം ഭരിക്കുന്ന പെണ്‍കുട്ടിയെ നിങ്ങള്‍ക്കു മുന്നില്‍ പരിചയപ്പെടുത്തുന്നു. ഇതുവരെ പേരിട്ടിട്ടില്ല. തല്‍ക്കാലം അവളെ ബേബി വൈആര്‍ എന്നു വിളിക്കാം. നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും അവള്‍ക്കും ഉണ്ടാവട്ടെ’ എന്ന കുറിപ്പോടെയാണ് യഷ് കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചത്. ഇതിനു മുമ്പ് യഷിന്റെ ഭാര്യയും നടിയുമായ രാധികാ പണ്ഡിറ്റ് കുട്ടിയുടെ മുഖം വെളിപ്പെടുത്താതെയുള്ള ചിത്രം പങ്കുവെച്ചിരുന്നു. കുട്ടിയുടെ ചിത്രം അക്ഷയ ത്രിതീയ ദിനത്തില്‍ പങ്കുവെയ്ക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
Read More : ‘സ്‌കൂളിലെ എല്ലാവരും ഒറ്റക്കെട്ടായി നിന്നു, പോയതെല്ലാം തിരിച്ച് പിടിച്ചു’; അതിജീവനത്തിന്റെ കുട്ടനാടന്‍ മാതൃക
Leave a Comment