X

ക്ഷണക്കത്ത് ഇങ്ങനെയാണെങ്കില്‍ കല്യാണമോ? ആകാശ് അംബാനിയുടെ വിവാഹ വിശേഷങ്ങള്‍

കൃഷ്ണന്റെയും രാധയുടെയും ചിത്രം പതിച്ച പിങ്ക് നിറത്തിലുള്ള പെട്ടിക്കുള്ളിലാണ് ക്ഷണക്കത്തുള്ളത്. പെട്ടി തുറക്കുമ്പോള്‍ പ്രകാശം തെളിയുകയും സംഗീതം കേല്‍ക്കുകയും ചെയ്യും.

മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും മകള്‍ ഇഷാ അംബാനിയുടെ ആര്‍ഭാട വിവാഹത്തിനു ശേഷം അടുത്ത വിവാഹത്തിന് ഒരുങ്ങിയിരിക്കുകയാണ് അംബാനി കുടുംബം. ആകാശ് അംബാനിയുടെയും റോസ് ബ്ലു ഡയമണ്ട്‌സ് ഉടമ റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയുടെയും വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്.

ഇഷ അംബാനിയുടെ വിവാഹ ക്ഷണക്കത്ത് കണ്ട് അമ്പരന്ന സാമൂഹ്യ മാധ്യമ ലോകം ഇപ്പോഴിതാ ആകാശിന്റെയും വിവാഹ ക്ഷണക്കത്ത് കണ്ട് ഞെട്ടിയിരിക്കുകയാണ്.

കൃഷ്ണന്റെയും രാധയുടെയും ചിത്രം പതിച്ച പിങ്ക് നിറത്തിലുള്ള പെട്ടിക്കുള്ളിലാണ് ക്ഷണക്കത്തുള്ളത്. പെട്ടി തുറക്കുമ്പോള്‍ പ്രകാശം തെളിയുകയും സംഗീതം കേല്‍ക്കുകയും ചെയ്യും. ക്യഷ്ണന്റെയും രാധയുടെയും ഫ്രെയിം ചെയ്ത ചിത്രങ്ങളും ഇതിനുള്ളില്‍ ഉണ്ട്. ഇത് മാറ്റുമ്പോള്‍,അകത്ത് ഗണപതിയുടെ ചിത്രം കാണാം. അതിനു ശേഷമുള്ള താളില്‍ മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും വിവാഹ ക്ഷണ കുറിപ്പ് കാണാം. ഇതില്‍ പരിപാടികളുടെ വിശദവിവരങ്ങളും അടങ്ങിയിട്ടുണ്ട്.

എന്നാല്‍ സ്വര്‍ണ്ണം പൂശിയ പെട്ടിക്കുള്ളിലായിരുന്നു ഇഷയുടെ ക്ഷണക്കത്ത്. നാലു സമ്മാനപ്പൊതികളും സുഗന്ധ ദ്രവ്യങ്ങളുമുള്ള ഇഷയുടെ വിവാഹ ക്ഷണക്കത്തിന് 3 ലക്ഷം രൂപയായിരുന്നു.

മാര്‍ച്ച് 9,10,11 തീയതികളിലാണ് ആകാശിന്റെയും ശ്ലോക മേത്തയുടെയും വിവാഹം.

This post was last modified on February 15, 2019 7:29 pm

Related Post
Leave a Comment