X

ഞാറ് നടും, ട്രാക്ടറോടിക്കും; വരമ്പത്തല്ല, പാടത്താണ് രമ്യാ ഹരിദാസ് എംപി

തിരഞ്ഞെടുപ്പ് പ്രചാരണകാലം തൊട്ട് രമ്യ താമസിച്ചുവരുന്ന വീടിനു സമീപമുള്ള താഴത്തെ വീട് ഷാജിയുടെ പാടശേഖരത്തിലാണ് എം പി കര്‍ഷകയായത്.

പാട്ടു പാടാന്‍ മാത്രമല്ല, തനിക്കു ട്രാക്ടര്‍ ഓടിക്കാനും ഞാറു നടാനും അറിയാമെന്നു തെളിയിച്ചിരിക്കുകയാണ് ആലത്തൂര്‍ എംപി രമ്യാ ഹരിദാസ്. ഞാറുനടുന്നതിന്റെയും ട്രാക്ടര്‍ ഓടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ഫേസ്ബുക്ക് പേജില്‍ രമ്യ തന്നെയാണ് പങ്കുവച്ചത്. കണ്ണനൂര്‍ പാഠശേഖരത്തില്‍ ഞായറാഴ്ചയാണ് സ്ഥലം എംപി ട്രാക്ടര്‍ ഓടിക്കുകയും ഞാറു നടുകയും ചെയ്തത്. ദ്യശ്യങ്ങള്‍ക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

തന്റെ നാടായ കുന്നമംഗലത്ത് മുത്തശ്ശിയോടും അമ്മയോടും ഒപ്പം കൃഷി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ തൊഴിലാളികള്‍ക്ക് അത്ര വിശ്വാസമായില്ല. ട്രാക്ടര്‍ കൂടി ഓടിക്കും എന്നു പറഞ്ഞപ്പോള്‍ എന്നാല്‍ പിന്നെ ഞങ്ങളുടെ കൂടെ ഇറങ്ങ് എന്നായി തൊഴിലാളികള്‍. അതോടെ രമ്യ പാടത്തിറങ്ങി. കാഴ്ചകാണാന്‍ ആളും കൂടി. തിരഞ്ഞെടുപ്പ് പ്രചാരണകാലം തൊട്ട് രമ്യ താമസിച്ചുവരുന്ന വീടിനു സമീപമുള്ള താഴത്തെ വീട് ഷാജിയുടെ പാടശേഖരത്തിലാണ് എം പി കര്‍ഷകയായത്.

വീഡിയോയ്ക്ക് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്. ഇതുപോലെ മണ്ണിലിറങ്ങി പണിയെടുക്കുന്ന ജനപ്രതിനിധികളെയാണ് നമുക്ക് ആവശ്യമെന്നായിരുന്നു കൂടുതല്‍ പേരുടെയും പ്രതികരണം. ഇങ്ങനെയുള്ള ന്യൂജന്‍ എംപിമാര്‍ ഉയര്‍ന്നുവരെട്ടയെന്നും പലരും കുറിച്ചിട്ടുണ്ട്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കുമ്പോഴായിരുന്നു രമ്യ ലോക്സഭയിലേയ്ക്ക് മത്സരിച്ചത്.

സിറ്റിംഗ് എംപിയായ പി.കെ.ബിജുവിനെ റെക്കോഡ് ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് രമ്യ ഹരിദാസ് ആലത്തൂരില്‍ വിജയിച്ചത്. തിരഞ്ഞെടുപ്പു ഫലം പുറത്തു വരുന്നതിന് മുമ്പ് തന്നെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. തിരഞ്ഞെടുപ്പു പ്രചരണസമയത്ത് പാട്ടുപാടിയതോടെ രമ്യ ഏറെ മാധ്യമ ശ്രദ്ധ നേടിരുന്നു.


.


.

.

Read More : നേന്ത്രക്കായയുടെ പേറ്റന്റും കുത്തകകള്‍ കൊണ്ടുപോകുമോ? കേന്ദ്രം പ്രഖ്യാപിച്ച കര്‍ഷകക്ഷേമ പദ്ധതികള്‍ എവിടെപ്പോയി? -പിണറായി

This post was last modified on July 1, 2019 10:47 am