ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് കാര്‍ വാങ്ങാന്‍ യൂത്ത് കോണ്‍ഗ്രസ് പിരിച്ചെടുത്ത കാശ് തിരികെ നല്‍കും. ആയിരം രൂപയുടെ കൂപ്പണ്‍ ഉപയോഗിച്ചുള്ള പിരിവ് നിര്‍ത്തിവച്ചതിന് പിന്നാലെയാണ് പണം തിരികെ നല്‍കാനുള്ള തീരുമാനവും അറിയിച്ചത്.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പിരിവെടുപ്പ് അവസാനിപ്പിക്കുന്നത്. കെപിസിസി പ്രസിഡന്റിന്റെ അഭിപ്രായം അനുസരിയ്ക്കുന്നതായി രമ്യ ഹരിദാസും ഇന്നലെ വ്യക്തമാക്കിയിരുന്നു. കെപിസിസി പ്രസിഡന്റ് തന്നെ പരസ്യമായി വിമര്‍ശിച്ചതോടെ ആലത്തൂര്‍ എംപി ഹരിദാസിന് കാര്‍ വാങ്ങാന്‍ നടത്തിയ പണപ്പിരിവ് ഉപേക്ഷിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നിര്‍ബന്ധിതരാകുകയായിരുന്നു. 14 ലക്ഷം രൂപ പിരിയ്ക്കാനായിരുന്നു തീരുമാനം. ആയിരം രൂപയുള്ള 1400 കൂപ്പണുകളാണ് ഇതിനായി അച്ചടിച്ചത്. ഓരോ നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും രണ്ട് ലക്ഷം രൂപ വീതമാണ് പിരിയ്ക്കാന്‍ തീരുമാനിച്ചിരുന്നത്. ഇതില്‍ 6.13 ലക്ഷം രൂപ ഇതുവരെയും പിരിച്ചെടുത്തിരുന്നുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് പറയുന്നത്. ഈ തുകയാണ് തിരികെ നല്‍കുന്നതെന്ന് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റി അറിയിച്ചു.
പണപ്പിരിവുമായി ബന്ധപ്പെട്ട് അപവാദ പ്രചരണം നടത്തിയ ബിനീഷ് കോടിയേരിക്കെതിരെ കേസ് കൊടുക്കാനും യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തില്‍ തീരുമാനമായി. ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രമ്യ ഹരിദാസിന് കാര്‍ വാങ്ങാന്‍ അച്ചടിച്ചിറക്കിയ സംഭാവന കൂപ്പണ്‍ പുറത്ത് വന്നത്. ”ആയിരം വീടുകള്‍’ എന്ന നാടകത്തിനു ശേഷം കെ പി സി സി അവതരിപ്പിക്കുന്ന പുതിയ നാടകം ‘പെങ്ങളൂട്ടിക്കൊരു വണ്ടി” എന്നായിരുന്നു കൂപ്പണിന്റെ ചിത്രം പങ്കിവച്ചുകൊണ്ട് ബിനീഷ് പോസ്റ്റിട്ടത്.
യോഗത്തില്‍ അനില്‍ അക്കര എംഎല്‍എയും പങ്കെടുത്തു. പണപ്പിരിവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെ അഭിപ്രായം തേടാതെ വിമര്‍ശനമുന്നയിച്ച കെപിസിസി പ്രസിഡന്റിന്റെ നിലപാടിനെതിരെ യോഗത്തില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ കെപിസിസി അധ്യക്ഷനെ മറികടന്ന് പണപ്പിരിവുമായി മുന്നോട്ട് പോകേണ്ടെന്ന് യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു.
Leave a Comment