X

മകന്റെ പിറന്നാളിന് മുത്തച്ഛന്റെ വക ഗംഭീര സമ്മാനം, അതിശയിച്ച് അല്ലു അര്‍ജുന്‍

45 ദിവസങ്ങള്‍ക്ക് മുമ്പ് അല്ലു അര്‍ജുന്റെ അച്ഛന്‍ അയാനോട് എന്താണ് വേണ്ടതെന്ന് ചോദിച്ചിരുന്നു

സിനിമാ താരം അല്ലു അര്‍ജുന്റെ മകന്റെ പിറന്നാള്‍ വിശേഷമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. തന്റ മകന്‍ അയാനു മുത്തച്ഛന്‍ നല്‍കിയ പിറന്നാള്‍ സമ്മാനത്തിന്റെ ഞെട്ടല്‍ ഇപ്പോഴും താരത്തെ വിട്ടു മാറിയിട്ടില്ല. അയാനു ഒരു സ്വിമ്മിംഗ് പൂളാണു മുത്തച്ഛന്‍ തയ്യാറാക്കി കൊടുത്തത്.

അയാന്റെ അഞ്ചാം പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. 45 ദിവസങ്ങള്‍ക്ക് മുമ്പ് അല്ലു അര്‍ജുന്റെ അച്ഛന്‍ അയാനോട് എന്താണ് വേണ്ടതെന്ന് ചോദിച്ചിരുന്നു. ഒരു നീന്തല്‍ കുളം മതിയെന്നായിരുന്നു അയാന്റെ മറുപടി. അച്ഛന്‍ അത് സമ്മതിക്കുകയും നീന്തല്‍ കുളം തയ്യാറാക്കി കൊടുക്കുകയും ചെയ്‌തെന്ന് അല്ലു അര്‍ജുന്‍ പോസ്റ്റില്‍ പറയുന്നു.

ഇതുപോലൊരു മുത്തച്ഛനെ കിട്ടിയത് അയാന്റെ ഭാഗ്യമെന്നും നീന്തല്‍ക്കുളത്തിനു അല്ലു പൂള്‍ എന്ന് പേരു നല്‍കിയെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു. പൂളില്‍ നിന്നുമുള്ള അയാന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് അല്ലു അര്‍ജുന്‍ പോസ്റ്റിട്ടിരിക്കുന്നത്.

 

Read More : യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന് ഹൃദയാഘാതം; ആന്‍ജിയോ പ്ലാസ്റ്റി സര്‍ജറിക്ക് വിധേയനാക്കി

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”