അമേരിക്കന്‍ ടെന്നീസ് താരം അലിസണ്‍ റിസ്‌കെയുടെയും മുന്‍ ഇന്ത്യന്‍ ടെന്നിസ് താരമായ സ്റ്റീഫന്‍ അമൃത് രാജിന്റെയും വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. പിറ്റ്‌സ്ബര്‍ഗിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹ ചടങ്ങില്‍ ബോളിവുഡ് ഗാനത്തോടൊപ്പമുള്ള വധുവിന്റെ നൃത്തമായിരുന്നു ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചത്.
കത്രീന കൈഫ് അഭിനയിച്ച ബാര്‍ ബാര്‍ ദേകോ എന്ന ചിത്രത്തിലെ നാച്ച്‌ദെ ന സാരെ എന്ന പാട്ടിനായിരുന്നു അലിസണും സഹോദരിയും ചുവടുവച്ചത്. വര്‍ഷങ്ങള്‍ നീണ്ടു നിന്ന പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. മുന്‍ താരം ആനന്ദ് അമൃത് രാജിന്റെ മകനാണ് സ്റ്റീഫന്‍.
ഈ നൃത്തത്തിന്റെ വീഡിയോ ട്വിറില്‍ പങ്കുവച്ചുകൊണ്ടായിരുന്നു വിവാഹ വാര്‍ത്ത ആരാധകരെ അറിയിച്ചത്. ഇന്ത്യന്‍ താരം സാനിയ മിര്‍സയടക്കം നിരവധി പേരാണ് അലിസണിന് അഭിനന്ദനവുമായെത്തിയത്.
കഴിഞ്ഞ വിംബിള്‍ഡണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ വരെ എത്തിയിരുന്നു അമേരിക്കന്‍ താരം. സെറീന വില്ല്യംസിനോട് മൂന്നു സെറ്റു നീണ്ട പോരാട്ടത്തിലാണ് കീഴടങ്ങിയത്.
Read More : ‘അവിഹിതത്തിന്റെ’ പേരില്‍ തിരുവനന്തപുരത്ത് വളര്‍ത്ത് നായയെ ഉപേക്ഷിച്ചു; ഉടമയെ തേടി സോഷ്യല്‍ മീഡിയ
This post was last modified on July 23, 2019 11:56 am
Leave a Comment