X

നഗ്നത പ്രദര്‍ശനം; ഏപ്രില്‍ ജിറാഫിന്‍റെ പ്രസവ ലൈവ് സ്ട്രീമിംഗ് യുട്യൂബ് നിര്‍ത്തിച്ചു

നഗ്നതയും അശ്ലീലവും പ്രദര്ശിപ്പിക്കുന്നതിനെതിരെയുള്ള യൂട്യൂബ് പോളിസിക്ക് എതിരാണെന്നത് കൊണ്ടാണത്രേ വീഡിയോ പെട്ടെന്ന് നിലച്ചത്.

ആദ്യപ്രസവം കൊണ്ട് തന്നെ യൂട്യൂബിൽ വൻ ഹിറ്റുണ്ടാക്കിയ “ഏപ്രിൽ” വീണ്ടും പ്രസവിച്ചു. ഈ പ്രസവവും യൂട്യൂബിൽ ലൈവ് ഇടാൻ ശ്രമിച്ചുവെങ്കിലും പാതിവഴിക്ക് നിലയ്ക്കുകയായിരുന്നു. ഏപ്രിൽ ന്യൂസിലൻഡിലെ ഒരു മൃഗശാലയിലെ ഒരു സെലിബ്രിറ്റി ജിറാഫാണ്. രണ്ടു വർഷം മുൻപ് ഏപ്രിൽ പ്രസവിക്കുന്ന ലൈവ് വീഡിയോ ആണ് ഈ ജിറാഫിനെ യൂട്യൂബിലെ താരമാക്കിയത്.

പ്രസവവേദനകൊണ്ട് ഏപ്രിൽ പിടയുന്നതും ഒടുവിൽ കുഞ്ഞിനെ പ്രസവിക്കുന്നതും അന്ന് യൂട്യൂബിൽ കണ്ടത് 232 മില്യണിലധികം ആളുകളാണ്. ഗർഭവതിയായ ഏപ്രിൽ ശനിയാഴ്ച പിന്നെയും പ്രസവിച്ചു. മൃഗശാല അധികൃതർ ലൈവ് ഇടാൻ ശ്രമിച്ചെങ്കിലും പാതി എത്തിയപ്പോൾ യൂട്യൂബ് വീഡിയോ സംപ്രേഷണം അവസാനിച്ചു. നഗ്നതയും അശ്ലീലവും പ്രദര്‍ശിപ്പിക്കുന്നതിനെതിരെയുള്ള യൂട്യൂബ് പോളിസിക്ക് എതിരാണെന്നത് കൊണ്ടാണത്രേ വീഡിയോ പെട്ടെന്ന് നിലച്ചത്. എങ്കിലും പാതിവഴിക്കായ ഈ ലൈവ് വീഡിയോയ്ക്കും മൂന്നു ലക്ഷം കാഴ്ചക്കാരുണ്ടായിരുന്നു.

ന്യൂയോർക്ക് സിറ്റിയിൽ നിന്നും 130  മൈൽ അകലെയുള്ള ഹാർപസ് വില്ലയിലെ അനിമൽ അഡ്വെഞ്ചർ പാർക്കിലാണ് ഇപ്പോൾ ഏപ്രിലും ആൺകുഞ്ഞുമുള്ളത്. മൃഗങ്ങളുടെ ഇതുപോലെയുള്ള രസകരമായ വീഡിയോകളിലൂടെയാണ് ഈ ചെറിയ പാർക്ക് പ്രശസ്തമായത്. ” പ്രസവം വിജയകരമായിരുന്നു. ഇപ്പോൾ ആരോഗ്യമുള്ള ഒരു ആൺ ജിറാഫ് അമ്മയോടൊപ്പം കളിക്കുകയാണ്.” പാർക്കുടമ ജോർദാൻ പാക്ക് പറയുന്നു.

പാർക്കിലെ പുതിയ അഥിതിയ്ക്കായുള്ള പേരിടൽ മത്സരം ഉടനെ ആരംഭിക്കാനിരിക്കുകയാണെന്നും മൃഗശാല ഉടമകൾ അറിയിക്കുന്നു. ഏപ്രിലിന്റെ ഫാൻസിന് മെയ് ഒന്നിന് പാർക്ക് തുറക്കുമ്പോൾ മുതൽ അമ്മയെയും കുഞ്ഞിനേയും സന്ദർശിച്ച് തുടങ്ങാം. അഞ്ച് തവണ പ്രസവിച്ചിട്ടുണ്ടെങ്കിലും രണ്ട കുഞ്ഞുങ്ങൾ മാത്രമേ ഇപ്പോൾ ഏപ്രിലിനോടൊപ്പമുള്ളൂ. മൂത്തയാളായ “ടാജിരി” ഒരു കുടുംബമൊക്കെ പടുത്തുയർത്താനുള്ള ശ്രമങ്ങളിലാണ്. ടാജിരിക്കായി അതിസുന്ദരിയായ ഒരു പെൺ ജിറഫിനെയും മൃഗശാലാധികൃതർ കണ്ടുവെച്ചിട്ടുണ്ട്.

This post was last modified on March 17, 2019 10:57 am