ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വിവാഹ കാര്യത്തില്‍ സ്ഥിരീകരണവുമായി എത്തിയിരിക്കുകയാണ് തമിഴ് നടന് ആര്യ. നടി സയേഷയാണ് വധു. ഇരുവരുടെയും വിവാഹത്തിനെ കുറിച്ച് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്ങിലും വിവാഹ വാര്‍ത്ത ഇരുവരും സ്ഥിരീകരിച്ചിരുന്നില്ല. വിഖ്യാത ബോളിവുഡ് താരം ദിലീപ് കുമാറിന്റേയും നടി സെയ്റ ബാനുവിന്റേയും കൊച്ചുമകളാണ് സയേഷ (സൈറ ബാനുവിന്റെ സഹോദര പുത്രിയും നടിയുമായ ഷഹീനിന്റെ മകള്‍). അജയ് ദേവ്ഗണിന്റെ ശിവായ് അടക്കമുള്ള സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള നടിയാണ്.
തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ആര്യ വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചത്. കുടുംബത്തിന്റെയും രക്ഷിതാക്കളുടെയും അനുഗ്രഹത്തോടെ ഞങ്ങള്‍ പുതിയ ജീവിതത്തിലേക്ക് കടക്കുകയാണെന്നും വിവാഹം മാര്‍ച്ചില്‍ ഉണ്ടാകുമെന്നും എല്ലാവരുടെയും അനുഗ്രഹവും സ്നേഹവും ഉണ്ടാകണമെന്നുമാണ് താരത്തിന്റെ ട്വിറ്റര്‍ പോസ്റ്റ്.
ഇരുവരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് ആര്യ പോസ്റ്റ് ഇട്ടത്. തമിഴ് ചലച്ചിത്ര മേഖലയിലെ പ്രമുഖ നടി-നടന്മാര് ആശംസകള്‍ അറിയിക്കുകയും ചെയ്തു.
ആര്യുടെയും സെലേഷ്യയുടെയും വിവാഹം സോഷ്യല്‍ മീഡിയയില്‍ ചൂടു പിടിച്ചിരിക്കുകയാണ്. ഭാവി വധുവിനെ കണ്ടെത്താനായി തമിഴ് ചാനല്‍ കളേഴ്സ് ടിവി നടത്തിയ ‘എങ്കെ വീട്ടു മാപ്പിളൈ’ എന്ന പരിപാടിയാണ് താരത്തെ വിവാദത്തിലേക്ക് നയിച്ചത്. 16 മത്സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോ 3 ഫൈനല്‍ മത്സരാര്‍ത്ഥികളുമായി അവസാനിപ്പിക്കുകയായിരുന്നു.
ഒരാളെ തിരഞ്ഞെടുത്താല്‍ മറ്റുള്ളവര്‍ക്ക് അത് വിഷമം ഉണ്ടാക്കും എന്ന് പറഞ്ഞായിരുന്നു ആര്യ ആരേയും തിരഞ്ഞെടുക്കാതെ മത്സരം അവസാനിപ്പിച്ചത്.
This post was last modified on February 15, 2019 8:41 am