X

‘രക്ഷിച്ചെടുക്കാന്‍ ഒരു പായ നെല്ലേ അയാള്‍ക്കുണ്ടാവൂ’: വെള്ളപ്പൊക്കത്തില്‍ നെല്ലുമായി രക്ഷപ്പെടുന്ന അസം സ്വദേശി

അസമിലെ ജനങ്ങള്‍ ഇപ്പോള്‍ പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ക്കായി ഓടി നടക്കുകയാണ്

അസമിലെ വെള്ളപ്പൊക്കത്തില്‍ ഒരു പായയില്‍ നെല്ലുമായി നീന്തി പോകുന്ന ഒരാളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്. തലപ്പൊക്കം വെള്ളത്തില്‍ ആക്രി സാധനങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു ചെങ്ങാടത്തിലാണ് ഇയാള്‍ സാധനങ്ങള്‍ കൊണ്ടുപോകുന്നത്.

ചെങ്ങാടത്തില്‍ ഒരു പായ വിരിച്ച് അതില്‍ നെല്ലിന്റെ ഒരു ചെറിയ കൂനയാണ് ഉള്ളത്. ഒപ്പം ഒരു ബക്കറ്റുമുണ്ട്. ഒരു കമ്പ് കൊണ്ട് നിലത്ത് കുത്തി വെള്ളത്തിലൂടെ നടന്നാണ് ഇയാള്‍ സാധനങ്ങള്‍ കൊണ്ടുപോകുന്നത്. കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായതിന് സമാനമായ വെള്ളപ്പൊക്കമാണ് ഇപ്പോള്‍ അസമില്‍ ഉണ്ടായിരിക്കുന്നത്.

അതേസമയം അസമിലെ ജനങ്ങള്‍ ഇപ്പോള്‍ പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ക്കായി ഓടി നടക്കുകയാണ്. അതില്ലാത്തതിനാല്‍ തലയ്ക്ക് മുകളില്‍ വെള്ളം പൊങ്ങിയിട്ടും നിരവധി പേര്‍ സ്വന്തം വീടും പ്രദേശവും വിട്ടുപോകാന്‍ മടിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

അസം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍
https://cm.assam.gov.in/relieffund.php എന്ന സൈറ്റ് സന്ദര്‍ശിക്കുക.

read more:സികെ ജാനുവും രമ്യ ഹരിദാസും കാറോടിക്കുമ്പോള്‍ മാത്രമെന്തേ മേലാള ആണുങ്ങള്‍ക്കിത്ര ചൊറിച്ചില്‍?

This post was last modified on July 21, 2019 4:16 pm