X

മാധ്യമ പ്രവർത്തകർക്കെതിരായ അക്രമം; കെ സുരേന്ദ്രന്റെ വാർത്താ സമ്മേളനത്തിൽ വാ മുടിക്കെട്ടി ഫോട്ടോഗ്രാഫറുടെ പ്രതിഷേധം

ഹർത്താൽ ദിനത്തിൽ ബിജെ.പി പ്രകടനത്തിനിടെ കല്ലേറിൽ പരിക്കേറ്റ വ്യക്തി കൂടിയായിരുന്നു ജയമോഹൻ തമ്പി.

ശബരിമലയിൽ യുവതീ പ്രവേശനം നടന്നതുമായി ബന്ധപ്പെട്ട സംസ്ഥാനത്തുണ്ടായ അക്രമങ്ങളിൽ മാധ്യമ പ്രവർത്തകർ കയ്യേറ്റം ചെയ്യപ്പെട്ട സംഭവത്തിൽ വേറിട്ട പ്രതിഷേധവുമായി ഫോട്ടോഗ്രാഫർ. കറുത്ത തുണി കൊണ്ട്​വായ് മൂടിക്കെട്ടിയായിരുന്നും മംഗളം ഫോട്ടോഗ്രാഫർ ജയമോഹൻ തമ്പി കൊല്ലത്ത് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ നടത്തിയ വാർത്തസമ്മേളനവേദിയിൽ പ്രതിഷേധിച്ചത്.

ഹർത്താൽ ദിനത്തിൽ ബിജെ.പി പ്രകടനത്തിനിടെ കല്ലേറിൽ പരിക്കേറ്റ വ്യക്തി കൂടിയായിരുന്നു ജയമോഹൻ തമ്പി. സുരേന്ദ്രൻ സംസാരിക്കുന്നതിന് തൊട്ടടുത്തുനിന്ന്​ വാർത്തസമ്മേളനം അവസാനിക്കുന്നതുവരെ തമ്പി വാ മൂടിക്കെട്ടികൊണ്ട് ചിത്രങ്ങൾ പകർത്തി പ്രതിഷേധിക്കുകയായിരുന്നു.

അതേസമയം, മാധ്യമപ്രവർത്തകർക്ക്​ നേരെയുള്ള അക്രമങ്ങളിൽ പാർട്ടി പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പരിശോധിച്ച്​ നടപടിയെടുക്കുമെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. അക്രമം സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സംഭവങ്ങളിൽ ഖേദപ്രകടനം നടത്തണമോയെന്നതടക്കമുള്ള കാര്യത്തിൽ ബി.ജെ.പി അധ്യക്ഷനാണ്​ നിലപാട് എടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്തസമ്മേളനത്തിനുശേഷം ജയമോഹൻ തമ്പിയോട്​ സുരേന്ദ്രൻ വിവരങ്ങൾ തേടാനും സുരേന്ദ്രൻ തയ്യാറായി.

This post was last modified on January 8, 2019 9:19 am

Related Post
Leave a Comment