ഹര്‍ത്താല്‍, സമരങ്ങള്‍ എന്തു വന്നാലും അതാഘോിക്കാന്‍ പഠിച്ചു കഴിഞ്ഞു മലയാളി. എന്നാല്‍ എല്ലാവരുടേയും അവസ്ഥ അങ്ങനെയാണോ? അവധിയല്ലേ വീട്ടിലിരിക്കാം, ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പം സമയം ചെലവിടാം എന്നൊന്നും ചിന്തിക്കാന്‍ പോലും ആകാതെ, ജോലി ചെയ്യാന്‍ പോകേണ്ടി വരുന്ന പൊലീസുകാരെ സംബന്ധിച്ച് ഓരോ ഹര്‍ത്താലുകളും സമരങ്ങളും മനസിനെ ഭയപ്പെടുത്തുകയാണ്. മല്ലപുറം സ്വദേശിയായ സിവില്‍ പൊലീസ് ഓഫിസര്‍ ഷബീര്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കുമ്പോള്‍ ഒരു പൊലീസുകാരന്റെ ജീവിതത്തിന്റെ നിസ്സഹായത വായനക്കാരന്റെയും ഉള്ള് പൊള്ളിക്കുകയാണ്. കലണ്ടറിലെ അവധി ദിവസം നോക്കിവച്ച് അച്ഛനോടൊപ്പം കളിക്കാനും ബീച്ചില്‍ പോകാനും വാശിപിടിക്കുന്ന മകളെ കള്ളം പറഞ്ഞ് ഉറക്കി കിടത്തി, രാവിലെ അവള്‍ എഴുന്നേല്‍ക്കും മുന്നേ ഡ്യൂട്ടിക്ക് പോകേണ്ടി വരുന്ന ഒരച്ഛന്‍ കൂടിയാണ് ഷബീര്‍. കലണ്ടറിലെ ചുവപ്പ് മകള്‍ക്ക് ആഘോഷത്തിന്റെ നിറമാണെങ്കില്‍ തന്നെപ്പോലുള്ള പൊലീസുകാര്‍ക്ക് അങ്ങനെയല്ല എന്നു ഷബീര്‍ പറയുന്നു. ഹൃദയത്തില്‍ തൊടുന്ന ആ കുറിപ്പ് താഴെ വായിക്കാം;
‘‘ചുവന്ന അക്കങ്ങളില്ലാത്ത കലണ്ടര്‍..”
ഒരു ശനിയാഴ്ച്ച രാത്രി വീട്ടിലെത്തിയപ്പോള്‍ മകള്‍..
അച്ഛാ.. നാളെ അച്ഛന് ലീവല്ലേ..??
അല്ല മോളൂ.. രാവിലെ പോണം..
അച്ഛന്‍ കള്ളം പറയുന്നതല്ലേ..
നാളെ കലണ്ടറില്‍ ചുവപ്പാണല്ലോ..
നമുക്ക് നാളെ ബീച്ചിലും പാര്‍ക്കിലും പോകാ അച്ഛാ..
ശരി.. നാളെയല്ലേ.. രാവിലെ ആകട്ടെ.. നോക്കാം..
മോള് കിടന്നുറങ്ങിക്കോ..
അഞ്ചുവയസ്സുകാരിയെ പറഞ്ഞു പറ്റിക്കാന്‍ വലിയ ബുദ്ധിമുട്ട് വന്നില്ല..
ഉറങ്ങാന്‍ കിടന്നപ്പോള്‍ കലണ്ടറിനെക്കുറിച്ചും കലണ്ടറിലെ ചുവപ്പിനെക്കുറിച്ചും ചിന്തിച്ചു..
വര്‍ഷങ്ങളായി കലണ്ടറിലെ ചുവപ്പ് മാഞ്ഞുപോയിട്ട്..
കലണ്ടറിലെ ചുവപ്പ് കാക്കിയിലെ പടരുന്ന ചുവപ്പുകളായി കണ്ടുതുടങ്ങി..
ഹര്‍ത്താലോ.. മാര്‍ച്ചോ.. സമരങ്ങളോ വന്നാല്‍
കലണ്ടറിലെ ചുവപ്പിനേക്കാള്‍ ചുവപ്പ് കാക്കിയില്‍ കാണാം….
എന്തൊക്കെയോ ആലോചിച്ച് രാവിലത്തേക്ക് അലാറം സെറ്റ് ചെയ്ത് ഉറങ്ങി..
മോളുണരും മുന്‍പ് ഉണര്‍ന്ന്
റെഡിയായി ജോലി സ്ഥലത്തേക്ക്…
ടൂവീലറില്‍ പോകുന്നതിനിടയില്‍ ചിന്തിച്ചു…..
ഒരു കലണ്ടര്‍ പ്രിന്റ് ചെയ്ത് വാങ്ങിയാലോ…
അഞ്ചുവയസ്സുകാരിക്ക് അവധി കണ്ടെത്താന്‍ പറ്റാത്ത ഒരു കലണ്ടര്‍…
”ചുവന്ന അക്കങ്ങളില്ലാത്ത കലണ്ടര്‍”
The writing is written by one of my police personal, which is inspired me a lot. And it 100 percents rue
This post was last modified on January 8, 2019 9:45 am
Leave a Comment